കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി സിഡിഎംഎ ഫോണിനും പത്തക്ക നമ്പര്‍

  • By Staff
Google Oneindia Malayalam News

ദില്ലി: സിഡിഎംഎ മൊബൈല്‍ സര്‍വീസുകളുടെ ടെലഫോണ്‍ നമ്പറുകള്‍ ജിഎസ്എം മൊബൈല്‍ സര്‍വീസുകളുടേതു പോലെ 10 നമ്പറാക്കും.

നമ്പറുകളുടെ എണ്ണം മാറ്റുന്നതു സംബന്ധിച്ച് ടെലികോം റെഗുലേറ്റി അതോറിറ്റി ഒഫ് ഇന്ത്യ (ട്രായി) ടെലികമ്യൂണിക്കേഷന്‍ വകുപ്പിനോട് ശുപാര്‍ശ ചെയ്തു.

ഇതോടെ റിലയന്‍സ് മൊബൈല്‍ ഉപയോഗിയ്ക്കുന്നവരുടെ നമ്പരുകള്‍ മാറും. ഇപ്പോള്‍ ഇന്ത്യയിലാകെ 50 ലക്ഷം റിലയന്‍സ് മൊബൈല്‍ ഉപയോക്താക്കളാണ് ഉള്ളത്. ടാറ്റയും സി ഡി എം എ ഫോണ്‍ രംഗത്ത് ഉണ്ട്. അവരുടെ ഫോണ്‍ നമ്പരുകളും മാറും. അടുത്ത 15 ദിവസത്തിനകം ഇത് നടപ്പാക്കണമെന്നാണ് ട്രായ് ആവശ്യപ്പെട്ടിരിയ്ക്കുന്നത്.

ജി എസ് എം സാങ്കേതികത ഉപയോഗിച്ച് മൊബൈല്‍ സേവനം നടത്തുന്ന കമ്പനികളുടെ ഫോണ്‍ നമ്പരുകള്‍ ഇപ്പോള്‍ തന്നെ പത്ത് അക്കമുള്ളതാണ്.

പുതിയ സംവിധാനം വരുന്നതോടെ റിലയന്‍സ്, ടാറ്റാ എന്നീ കമ്പനികള്‍ നല്‍കുന്ന ഫോണുകളുടെ നമ്പരുകളും ഒന്‍പതിലായിരിയ്ക്കും തുടങ്ങുക.

സിഡിഎംഎ മൊബൈല്‍ സര്‍വീസുകള്‍ക്ക് ഇപ്പോള്‍ ഏഴോ എട്ടോ നമ്പറുകളാണുള്ളത്.

സി ഡി എം എ സാങ്കേതികത ഉപയോഗിച്ച് ടെലഫോണ്‍ സേവനം നല്‍കുന്ന കമ്പനികളും ജി എസ് എം ഫോണ്‍ സൗകര്യം നല്‍കുന്ന കമ്പനികളെപ്പോലെ ദേശീയ മൊബൈല്‍ കമ്പനികളായി മാറിയതാണ് ഈ അക്കമാറ്റത്തിന് കാരണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X