കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെടുമ്പാശേരി ഓഹരി വാങ്ങാന്‍ ഹഡ്കോ കേന്ദ്രാനുമതി തേടി

  • By Staff
Google Oneindia Malayalam News

ദില്ലി: നെടുമ്പാശേരി വിമാനത്താവള കമ്പനിക്കു നല്‍കിയ വായ്പയുടെ 26 ശതമാനം തുകയ്ക്കുള്ള ഓഹരികള്‍ ഏറ്റെടുക്കാന്‍ കേന്ദ്ര ധനമന്ത്രാലയത്തിന്‍െറ അനുമതി തേടിയിട്ടുണ്ടെന്ന് ചെയര്‍മാന്‍ പി.എസ്.റാണ അറിയിച്ചു.

ഹഡ്കോയുടെ വാര്‍ഷിക മാധ്യമസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

തിരുവനന്തപുരത്ത് ദില്ലി ഡല്‍ഹി മാതൃകയിലുള്ള ഹാബിറ്റാറ്റ് സെന്‍റര്‍ തുടങ്ങുന്നതിനുള്ള ചര്‍ച്ച അവസാന ഘട്ടത്തിലാണ്. ഹഡ്കോ ഹട്ട് സ്ഥാപിക്കുന്നതിനും ചര്‍ച്ച നടക്കുന്നുണ്ട്.

നെടുമ്പാശേരി വിമാനത്താവള കമ്പനിക്ക് നല്‍കിയ വായ്പ ഓഹരിയാക്കി മാറ്റണമെന്നത് ഏറെക്കാലമായി കേരളം ആവശ്യപ്പെടുന്നുണ്ട്. ഏകദേശം 200 കോടി രൂപയാണ് നെടുമ്പാശേരിയുടെ ഹഡ്കോ വായ്പ. ഇതിന്‍െറ 26 ശതമാനം (ഏകദേശം 52 കോടി രൂപ) ഓഹരിയാക്കി മാറ്റാനാണ് ഹഡ്കോ ധനമന്ത്രാലയത്തിന്‍െറ അനുമതി തേടിയിരിക്കുന്നത്.

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കു പുറത്തുള്ള ആദ്യ വിമാനത്താവള കമ്പനിയാണ് നെടുമ്പാശേരി. ഓഹരി വാങ്ങാന്‍ കേന്ദ്ര വ്യോമഗതാഗത മന്ത്രാലയവും താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ഒട്ടേരെ ഓഫീസുകള്‍ക്കും കോണ്‍ഫറന്‍സുകള്‍ക്കും ഇടമുള്ള ആധുനിക കെട്ടിടസമുച്ചയമാണ് ഡല്‍ഹിയിലെ ഹാബിറ്റാറ്റ് സെന്‍റര്‍. സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്ന് എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ഹാബിറ്റാറ്റ് സെന്‍റര്‍ നിര്‍മിക്കാനാണ് തീരുമാനം. കേരളം, യു.പി., ഹരിയാന സംസ്ഥാനങ്ങളുമായുള്ള ചര്‍ച്ച അന്തിമ ഘട്ടത്തിലാണ്.

കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യയും നിര്‍മാണ സാമഗ്രികളും ആവശ്യമായ സാമ്പത്തിക സഹായവുമെല്ലാം ഒറ്റ സ്ഥലത്ത് ലഭ്യമാക്കുന്ന ബില്‍ഡിംഗ് ടെക്നോളജി പാര്‍ക്കാണ് ഹഡ്കോ ഹാട്ട്. സംസ്ഥാന സര്‍ക്കാരിന്‍െറ പങ്കാളിത്തത്തോടെയാണ് ഹഡ്കോ ഹാട്ട് നിര്‍മാണവും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X