Get Updates
Get notified of breaking news, exclusive insights, and must-see stories!

അല്‍ഫ മറാത്തി അക്രമം അന്വേഷിക്കണം: ഐഎന്‍എസ്

ദില്ലി: സീടിവിയുടെ മറാത്തി ചാനലായ അല്‍ഫ മറാത്തിയുടെ ഓഫീസിന് നേരെ എന്‍സിപി പ്രവര്‍ത്തകരെന്ന് കരുതുന്ന ഒരു സംഘം പേര്‍ നടത്തിയ ആക്രമണത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി മഹാരാഷ്ട്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

സംഭവത്തെ കുറിച്ച് അന്വേഷിച്ച് കുറ്റക്കാരായവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതയാണെന്ന് ഐഎന്‍എസ് പ്രസിഡന്റ് എം. പി. വീരേന്ദ്രകുമാര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

ടിവി ചാനല്‍ അതിന്റെ ജോലി ചെയ്യുക മാത്രമാണ് ചെയ്തത്. ചാനലിനെതിരെയും അതിലെ ജീവനക്കാര്‍ക്കെതിരെയും ആക്രമണം നടത്തുന്നത് മാധ്യമങ്ങള്‍ക്ക് നേരെയുള്ള ആക്രമണമാണ്.

പൊതുതാല്പര്യത്തിനായി തങ്ങളുടെ ദൗത്യം നിര്‍വഹിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കേണ്ടത് അധികൃതരുടെ ഉത്തരവാദിത്തമാണെന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞു.

രാജിവച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഛഗന്‍ ഭുജ്ബാലിനെതിെര ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടതിനെ തുടര്‍ന്നാണ് അല്‍ഫയുടെ ഓഫീസ് ആക്രമിക്കപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+