Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഭുജ്ബല്‍ രാജിവച്ചു

മുംബൈ: വ്യാജമുദ്രപത്ര കുംഭകോണത്തില്‍ ആരോപണങ്ങള്‍ക്ക് വിധേധയനായ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഛഗന്‍ ഭുജ്ബല്‍ ഡിസംബര്‍ 23 ചൊവാഴ്ച രാജിവച്ചു.

സിടിവിയുടെ മറാത്തി ചാനലായ അല്‍ഫയ്ക്ക് നേരെയുണ്ടായ ആക്രണത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിവയ്ക്കുന്നതെന്ന് ഭുജ്ബല്‍ പറഞ്ഞു. ഭുജ്ബലിനെ വിമര്‍ശിക്കുന്ന പരിപാടി അവതരിപ്പിച്ചതിന്റെ പേരിലാണ് എന്‍സിപി പ്രവര്‍ത്തര്‍ എന്ന് സംശയിക്കുന്ന അമ്പതോളം പേരുടെ ഒരു സംഘം അല്‍ഫയുടെ ഓഫീസ് അടിച്ചുതകര്‍ത്തത്.

അല്‍ഫ ഓഫീസ് അടിച്ചുതകര്‍ത്തതിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്നാണ് പറയുന്നതെങ്കിലും വ്യാജമുദ്രപത്ര കുംഭകോണവുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് ഭുജ്ബലിന്റെ രാജിയ്ക്ക് വഴിയൊരുക്കിയതെന്ന് രാഷ്ട്രീയനിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

എന്‍സിസി പ്രസിഡന്റ് ശരത്പവാറിനാണ് ഭുജ്ബല്‍ രാജിക്കത്ത് നല്‍കിയത്. ശരത്പവാര്‍ കത്ത് മുഖ്യമന്ത്രി സുശീല്‍കുമാര്‍ ഷിണ്ഡെയെ ഏല്പിച്ചു.

തന്റെ നിര്‍ദേശ പ്രകാരമാണ് ഭുജ്ബല്‍ രാജിവച്ചതെന്ന് ശരത്പവാര്‍ പറഞ്ഞു. സീ ടിവിയുടെ ഓഫീസ് അടിച്ചുതകര്‍ത്ത സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ ഏറ്റെടുത്ത് രാജിവയ്ക്കാനാണ് താന്‍ ആവശ്യപ്പെട്ടത്. അതേ സമയം ഭുജ്ബലിന്റെ രാജിയ്ക്ക് മുദ്രപത്രകുംഭകോണവുമായി ബന്ധമില്ലെന്ന് പവാര്‍ പറഞ്ഞു.

ഭുജ്ബല്‍ രാജിവച്ച സാഹചര്യത്തില്‍ ആരെ ഉപമുഖ്യമന്ത്രിയാക്കണമെന്നതിനെ കുറിച്ച് എന്‍സിപി യോഗം ചേര്‍ന്ന് തീരുമാനിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+