തിരഞ്ഞെടുപ്പ് നേരത്തേ നടത്തിയേയ്ക്കാം: ബി ജെ പി
ഹൈദരാബാദ്: പൊതു തിരഞ്ഞെടുപ്പ് നേരത്തേ ആക്കുന്നതിനുള്ള സാദ്ധ്യത ബി ജെ പി തള്ളിക്കളയുന്നില്ലെന്ന് പാര്‍ട്ടിയുടെ അദ്ധ്യക്ഷന്‍ വെങ്കയ്യ നായിഡു എല്‍. കെ. അദ്വാനി വ്യക്തമാക്കി.
ഏത് മാസത്തില്‍ തിരഞ്ഞെടുപ്പ് നടത്തിയാലാണ് 300 സീറ്റുകളില്‍ വിജയിയ്ക്കാനാവുക എന്നതിനെക്കുറിച്ച് സംസ്ഥാന ഘടകങ്ങളോട് അഭിപ്രായം ആരായുകയാണ് ബി ജെ പി. 300 സീറ്റിലെങ്കിലും വിജയിയ്ക്കാനുള്ള തന്ത്രം ആവഷ്കരിയ്ക്കാനായിട്ടാണ് അണികളോട് ആവശ്യപ്പെട്ടിരിയ്ക്കുന്നത്. 250 ാളം ദിവസങ്ങളാണ് ഇനി തിരഞ്ഞെടുപ്പിനുള്ളത്. അത് നേരത്തേ ആക്കുകയാണെങ്കില്‍ പ്രവര്‍ത്തിയ്ക്കാനായി 125 ാളം ദിവസങ്ങളേ കിട്ടുകയുള്ളു. അത്രയും ദിവസങ്ങള്‍ കൊണ്ട് 300 സീറ്റുകള്‍ ഉറപ്പാക്കാനാകുമോ എന്നതാണ് പ്രശ്നം.
2004 ജാനുവരി 11, 12 തീയതികളില്‍ ഹൈദരാബാദില്‍ ബി ജെ പിയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗം ചേരുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ സമാഹരിച്ച ശേഷം തിരഞ്ഞെടുപ്പിനുള്ള സമയം ഈ യോഗത്തില്‍ നിശ്ചയിച്ചേയ്ക്കും.
തിരഞ്ഞടുപ്പ് നേരത്തേ നടത്താനായി ഇതുവരെ തീരുമാനം ഒന്നും തന്നെ എടുത്തിട്ടില്ലെന്ന് വങ്കയ്യ നായിഡു പറഞ്ഞു. 125 ദിവസത്തിനുള്ളിലും ലക്ഷ്യമായ 300 സീറ്റ് നേടാനായി അണികള്‍ തയ്യാറായിരിയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.