എഐസിസി പുന:സംഘടന ഉടനുണ്ടാവും
ദില്ലി: എഐസിസി പുന:സംഘടന ഉടനുണ്ടാവുമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി സൂചന നല്‍കി.
കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നടത്തിയ പ്രസംഗത്തിലാണ് സോണിയ ഇതുസംബന്ധിച്ച സൂചന നല്‍കിയത്. നേരത്തെ എഐസിസി ഭാരവാഹികളുടെ രാജി സോണിയ നിരാകരിച്ചിരുന്നെങ്കിലും ഇതൊരു നാടകമാണെന്ന ആക്ഷേപമുയര്‍ന്നിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പുകളിലെ പരാജയത്തെ കുറിച്ച് പ്രണബ് മുക്കര്‍ജി കമ്മിറ്റി അന്വേഷിച്ചുവരികയാണ്. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും പുന:സംഘടനയെന്നാണ് കരുതുന്നത്.
പൊതു തിരഞ്ഞെടുപ്പിന് സന്നദ്ധരായിരിക്കാന്‍ സോണിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. പാകിസ്ഥാന്‍ സന്ദര്‍ശനം നടത്താനുള്ള പ്രധാനമന്ത്രി എ. ബി. വാജ്പേയിയുടെ തീരുമാനത്തെ സോണിയ സ്വാഗതം ചെയ്തു.












Click it and Unblock the Notifications