കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍

  • By Staff
Google Oneindia Malayalam News

ആലുവ: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് കസ്റഡിയിലെടുത്തു. അവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തു.

സാമൂഹിക വിരുദ്ധരെ സംരക്ഷിക്കുന്നതിന്റെ പേരിലാണ് ഇവര്‍ അറസ്റിലായത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് എല്‍ദോ (35), സതീശന്‍ (26), കുട്ടന്‍ എന്ന തങ്കച്ചന്‍ (52) എന്നിവരാണ് പൊലീസ് പിടിയിലായത്. കാറില്‍ നിന്നും വെല്‍ഡിംഗ് മെഷീന്‍, ഗ്യാസ് കട്ടര്‍, വാള്‍ തുടങ്ങിയവ കണ്ടെടുത്തു. കാര്‍ പൊലീസ് കസ്റഡിയിലെടുത്തു.

സിഐ പി. കുഞ്ഞിരമാമന്റെ നേതൃത്വത്തില്‍ ചാലക്കക്കടുത്തുള്ള ബനിയന്‍ മലയില്‍ റെഡ്ഡ് നടത്തി. പൊലീസിന് നേരെ നാടന്‍ ബോംബെറിഞ്ഞ് ചിലര്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഗുണ്ടയായ സനിഷി(28)നെ കാറിന് അല്പം അകലെയായി അബോധാവസ്ഥയില്‍ കാണപ്പെട്ടു. ബോംബ് പൊട്ടി സനീഷിന് പരിക്കേറ്റിരുന്നു. സനീഷിനെ പൊലീസ് ആശുപത്രിയിലെത്തിച്ചു.

ആലുവ പാലസില്‍ നടന്ന കരുണാകര വിരുദ്ധരുടെ യോഗത്തില്‍ അക്രമം നടത്തിയ സംഘത്തില്‍ എല്‍ദോയുമുണ്ടായിരുന്നു. യോഗത്തില്‍ കൈയേറ്റം ചെയ്യപ്പെട്ട ടി. എച്ച്. മുസ്തഫയുടെ എംഎല്‍എയുടെ ആള്‍ക്കാരില്‍ നിന്നും എല്‍ദോയ്ക്ക് ഭീഷണിയുണ്ടായിരുന്നുെവന്ന് പറയപ്പെടുന്നു. തന്റെ സംരക്ഷണത്തിനായി എല്‍ദോ ഗുണ്ടകളെ ഒപ്പം കൂട്ടിയതാവാമെന്ന് പൊലീസ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X