Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുരുവായൂരില്‍ ബാങ്കുകള്‍ കൂടുന്നു

ഗുരുവായൂര്‍: ബാങ്കുകളുടെ എണ്ണം കൂടിയെങ്കിലും ഗുരുവായൂരില്‍ ഇപ്പോഴും വിവിധ ബാങ്കുകള്‍ ശാഖകള്‍ തുടങ്ങുന്നതില്‍ മത്സരത്തില്‍ തന്നെ.

20,217 പേര്‍ മാത്രം താമസിക്കുന്ന ഗുരുവായൂര്‍ പട്ടണത്തില്‍ ഇപ്പോള്‍ 20 ബാങ്കുകളുടെ ശാഖകളാണുള്ളത്. അഞ്ച് ബാങ്കുകള്‍ക്ക് എടിഎം സെന്ററുകളുമുണ്ട്.

നേരത്തെ ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്നുള്ള നിക്ഷേപം ലാക്കാക്കിയാണ് ബാങ്കുകള്‍ ഗുരുവായൂരില്‍ ശാഖകള്‍ തുടങ്ങുന്നതിന് മത്സരിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ബാങ്കിംഗ് സങ്കല്പത്തില്‍ കാര്യമായ മാറ്റം വന്നിരിക്കുന്നു. ഗുരുവായൂരിലെ ഏതാനും ചില ബാങ്കുകള്‍ ഒഴിച്ച് മിക്ക ശാഖകളും നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പണം വായ്പയായി എടുക്കുന്നതിന് ഇവിടെ വളരെ കുറഞ്ഞ സാധ്യതയേയുള്ളൂ. അതുകൊണ്ടുതന്നെ പല ബാങ്ക് ശാഖകളും ലാഭത്തില്ല.

സ്ഥിതി ഇതാണെങ്കിലും ബാങ്കുകള്‍ പുതിയ ശാഖകള്‍ ഗുരുവായൂരില്‍ തുടങ്ങുന്നതിന് മടിക്കുന്നില്ല. മറ്റ് ചില ഘടകങ്ങളാണ് ബാങ്കുകള്‍ കൂടുതലായി ഈ പട്ടണത്തിലേക്ക് വരുന്നതിന് കാരണം.

ലക്ഷക്കണക്കിന് ഭക്തര്‍ എത്തുന്ന ഈ പട്ടണത്തില്‍ ഒരു ശാഖയുണ്ടായിരിക്കുക ബാങ്കുകളെ സംബന്ധിച്ചിടത്തോളം പ്രധാനമായ ഒന്നാണ്. ബാങ്കിന്റെ കോര്‍പ്പറേറ്റ് പ്രതിഛായ മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കുമെന്നാണ് ബാങ്കുകളുടെ കണക്കുകൂട്ടല്‍.

ബാങ്കുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ താത്പര്യങ്ങളാണ് മറ്റൊരു ഘടകം. മിക്ക ബാങ്കുകളുടെയും ഉന്നത ഉദ്യോഗസ്ഥര്‍ ഗുരുവായൂരപ്പന്റെ ഭക്തന്മാരാണ്. ബാങ്കിന്റെ ശാഖ ഗുരുവായൂരിലുണ്ടെങ്കില്‍ ഔദ്യോഗിക സന്ദര്‍ശനമെന്ന് പറഞ്ഞ് ഗുരുവായൂരിലെത്താനും ക്ഷേത്രസന്ദര്‍ശനം നടത്താനും എളുപ്പമാണ്. സന്ദര്‍ശനത്തിന്റെ ചെലവും കമ്പനി വഹിച്ചോളും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+