നിയമസഭാ സമ്മേളനത്തിന് മുമ്പ് പ്രശ്നം തീരും
കോഴിക്കോട്: നിയമസഭാ സമ്മേളനത്തിന് മുമ്പ് കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ തീരുമെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഇ. അഹമ്മദ് പറഞ്ഞു.
പ്രശ്നപരിഹാരത്തിനായി ഹൈക്കമാന്റ് അഭിപ്രായം തേടിയപ്പോള്‍ മുസ്ലിം ലീഗ് നിലപാട് അറിയിച്ചിട്ടുണ്ട്. തുടര്‍ന്നും ആവശ്യപ്പെടുകയാണെങ്കില്‍ ഇനിയും ചര്‍ച്ചകള്‍ നടത്തും.
നിയമസഭാ സമ്മേളനത്തിന് മുമ്പ് കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ തീരുമെന്നാണ് ചര്‍ച്ചകളില്‍ നിന്ന് സൂചന ലഭിച്ചത്. കോണ്‍ഗ്രസ് തീരുമാനത്തിനായി ലീഗ് കാത്തിരിക്കുകയാണെന്ന് അഹമ്മദ് വ്യക്തമാക്കി.












Click it and Unblock the Notifications