മണ്ണെണ്ണ പെട്രോള്‍ തടയാന്‍ മണ്ണെണ്ണയുടെ വില കുത്തനെ ഉയര്‍ത്തുന്നു
തിരുവനന്തപുരം: പെട്രോളല്‍ മണ്ണെണ്ണ ചേര്‍ത്ത് വില്‍ക്കുന്നത് കേരളത്തില്‍ വ്യാപകമായതിനെ തുടര്‍ന്ന് മണ്ണെണ്ണയുടെ വില കൂട്ടാന്‍ സര്‍ക്കാര്‍ ആലോചിയ്ക്കുന്നു.
മണ്ണെണ്ണ പെട്രോള്‍ കാരണം അന്തരീക്ഷ മലിനീകരണം വളരെ കൂടുതലാണ്. മണ്ണെണ്ണയുടെ നികുതി കൂട്ടാനാണ് സര്‍ക്കാര്‍ ഉദ്ദേശിയ്ക്കുന്നത്. വൈകാതെ ഇതു സംബന്ധിച്ച തീരുമാനം ഉണ്ടാകും. ഇപ്പോള്‍ എട്ടു ശതമാനമാണ് മണ്ണെണ്ണയ്ക്ക് നികുതി. ഇത് 18 മുതല്‍ 20 ശതമാനം വരെ കൂട്ടാനാണ് പരിപാടി. പൊതു വിപണിയില്‍ ഇപ്പോള്‍ ഒരു ലിറ്റര്‍ മണ്ണെണ്ണയ്ക്ക് 15 മുതല്‍ 18 രൂപ വരെയാണ്. നികുതി കൂട്ടുന്നതോടെ ഇത് ആറ് രൂപയോളെ കൂടും. അതായത് വില 21 മുതല്‍ 24 വരെ ആകും.
നിയമ വകുപ്പിന്റെ അവസാന സമ്മതം കിട്ടിയാല്‍ ഉടനെ തന്നെ സര്‍ക്കാര്‍ നികുതി കൂട്ടിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിയ്ക്കും.
മീന്‍ പിടിത്തക്കാരുടെ ബോട്ടിന് വേണ്ട മണ്ണെണ്ണയ്ക്കും റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്ന മണ്ണെണ്ണയ്ക്കും ഈ കൂട്ടുന്ന നികുതി ബാധകമാവില്ല.












Click it and Unblock the Notifications