സോഫ്റ്റ്വേര്‍ കോപ്പി ചെയ്തു; സിഡിറ്റ് പ്രതിക്കൂട്ടില്‍
തിരുവനന്തപുരം: ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റത്തെ അടിസ്ഥാനമാക്കിയുള്ള റെഡ് ഹാറ്റ് സോഫ്റ്റ്വേര്‍ സിഡിറ്റ് അനധികൃതമായി കോപ്പി ചെയ്തത് വിവാദമാവുന്നു.
സിഡിറ്റ് അനധികൃതമായി സോഫ്റ്റ്വേര്‍ കോപ്പി ചെയ്തതു സംബന്ധിച്ച് റെഡ്ഹാറ്റിന്റെ യുഎസ് കോര്‍പ്പറേറ്റ് ഓഫീസ് ഇന്ത്യയിലെ ഓഫീസിനോട് വിശദീകരണം ആവശ്യപ്പെട്ടു. റെഡ്ഹാറ്റ് ഓഫീസ് ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അക്ഷയ പദ്ധതി നടപ്പിലാക്കുന്ന സംരംഭകര്‍ക്ക് വിതരണം ചെയ്യുന്നതിനായി റെഡ്ഹാറ്റിന്റെ കോപ്പി ഐടി മിഷനെ ഏല്പിച്ചതാണ് വിവാദമായത്. മലപ്പുറം ജില്ലയില്‍ നടപ്പിലാക്കുന്ന അക്ഷയ പദ്ധതിയുടെ സംരംഭകര്‍ക്ക് വിതരണം ചെയ്യാനാണ് സോഫ്റ്റ്വേര്‍ കോപ്പി ചെയ്തത്. ഇത്തരം ആയിരം സിഡികളാണ് സിഡിറ്റ് ഐടി മിഷനെ ഏല്പിച്ചത്. വിവാദത്തെ തുടര്‍ന്ന് സിഡിറ്റ് വിതരണം ചെയ്ത സിഡികള്‍ തിരിച്ചുവാങ്ങാന്‍ തീരുമാനിച്ചു.
റെഡ് ഹാറ്റ് സിഡിറ്റിനോട് ഇതുസംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന് പറഞ്ഞാണ് റെഡ് ഹാറ്റ് സോഫ്റ്റ്വേര്‍ കോപ്പി ചെയ്തതെന്നാണ് സിഡിറ്റ് അറിയിച്ചിരുന്നത്. എന്നാല്‍ ഈ അറിയിപ്പില്‍ നിന്നും വ്യത്യസ്തമായി അക്ഷയ പരിപാടിയുടെ സംരംഭകര്‍ക്കാണ് സോഫ്റ്റവേറിന്റെ കോപ്പി വിതരണം ചെയ്തത്. സംരംഭകര്‍ക്ക് സോഫ്റ്റ്വേര്‍ വിതരണം ചെയ്തതിന് പണം നല്‍കിയിട്ടില്ല. - റെഡ് ഹാറ്റ് അധികൃതര്‍ പറയുന്നു.
വാണിജ്യേതര ആവശ്യങ്ങള്‍ക്കായി റെഡ് ഹാറ്റ് സോഫ്റ്റ്വേര്‍ സൗജന്യമായി ഉപയോഗിക്കാമെന്നാണ് ലിനക്സിന്റെ വ്യവസ്ഥ. ഈ വ്യവസ്ഥ ലംഘിച്ചാണ് സംരംഭകര്‍ക്കായി സോഫ്റ്റ്വേര്‍ കോപ്പി ഉണ്ടാക്കിയതെന്ന് റെഡ് ഹാറ്റ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
ഇ-ഭരണത്തില്‍ ലിനക്സ് ഉപയോഗിക്കുന്നതു സംബന്ധിച്ച് റെഡ് ഹാറ്റുമായി ചേര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഈയിടെ ഒരു ശില്പശാല സംഘടിപ്പിച്ചിരുന്നു. റെഡ്ഹാറ്റ് അന്വേഷണം ആരംഭിച്ചതോടെ സിഡിറ്റ് റെഡ്ഹാറ്റ് അധികൃതരുമായി ബന്ധപ്പെട്ടു.
ലാഭമുണ്ടാക്കുക ലക്ഷ്യമല്ലാത്ത ഏത് സ്ഥാപനത്തിനും ഈ സോഫ്റ്റ്വേര്‍ ഉപയോഗിക്കാമെന്ന് റെഡ് ഹാറ്റിന്റെ വെബ്സൈറ്റില്‍ പറയുന്നുണ്ടെങ്കിലും ഇതുപ്രകാരമാണ് റെഡ് ഹാറ്റ് സിഡികള്‍ ഉണ്ടാക്കിയതെന്നും സിഡിറ്റ് ഡയറക്ടര്‍ അച്യുത് ശങ്കര്‍ പറയുന്നു. തങ്ങള്‍ക്ക് പറയാനുള്ളതെല്ലാം റെഡ് ഹാറ്റിനെ അറിയിച്ചിട്ടുണ്ട്. തങ്ങള്‍ക്കെതിരെ റെഡ് ഹാറ്റ് നിയമ നടപി സ്വീകരിക്കുകയാണെങ്കില്‍ നേരിടാന്‍ തയ്യാറാണെന്ന് അച്യുത് ശങ്കര്‍ വ്യക്തമാക്കി.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications