Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി നേതാവിനെതിരെ ആര്‍എസ്എസ് അക്രമം

കൊല്ലം: ആര്‍എസ്എസുകാരുടെ ആക്രമണത്തില്‍ പരിക്കേറ്റ കര്‍ഷക മോര്‍ച്ച കൊല്ലം ജില്ലാ സെക്രട്ടറി രാജശേഖരന്‍പിള്ള സ്ഥാനം രാജിവച്ചു.

ആര്‍എസ്എസുകാരുടെ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് രാജശേഖരന്‍പിള്ള രാജി നല്‍കിയത്. കൊട്ടാരക്കരയില്‍ വച്ചാണ് പിള്ളയെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്.

ബിജെപി ജില്ലാ നേതൃത്വത്തെ ഈ സംഭവം പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ബിജെപി നേതാവിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെതിരെ ബിജെപി നേതാക്കളും പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.

വ്യാജമദ്യവില്പനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ബിജെപി നേതാവിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തിന് പിന്നില്‍. സംഭവത്തെ ന്യായീകരിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് ആര്‍എസ്എസ് നേതൃത്വം. ആര്‍എസ്എസിന്റെ ഒരു ശാഖ പ്രമുഖും ആക്രമിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്നു.

കൊട്ടാരക്കര സന്ദര്‍ശിക്കുന്ന ബിജെപി പ്രസിഡന്റ് പി. എസ്. ശ്രീധരന്‍പിള്ള പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വിവിധ നേതാക്കളുമായി ചര്‍ച്ച നടത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+