Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഷാംശമുള്ള പച്ചക്കറി കടത്തുന്നു

പാലക്കാട്: കേരളത്തിലേക്ക് വിഷാംശമുള്ള പച്ചക്കറി വ്യാപകമായി കടത്തുന്നതായി റിപ്പോര്‍ട്ട്. പരിശോധനയില്ലാതെയാണ് വിഷാംശമുള്ള പച്ചക്കറി തമിഴ്നാട്ടില്‍ നിന്നും കേരളത്തിലെത്തിക്കുന്നത്.

കൂടിയ തോതില്‍ കോളിഫോം അടങ്ങിയ ചീരകള്‍, പഴവര്‍ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവയാണ് പ്രധാനമായും അനധികൃതമായി കേരളത്തിലെത്തുന്നത്. തമിഴ്നാട്ടില്‍ വിഷച്ചീര കൃഷി വ്യാപകമാണെന്നാണ് തമിഴ്നാട് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്.

കോയമ്പത്തൂരിലെ സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികള്‍ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങള്‍ക്ക് സമീപമായി ചീരക്കൃഷി നടത്തുന്നുണ്ട്. പെട്ടെന്ന് വളരാനായി വളം കുത്തിവയ്ക്കുന്നതു മറ്റും ചീരയെ വിഷാംശമുള്ളതാക്കുന്നു.

ഇവയുടെ ഉപയോഗം പല രോഗങ്ങള്‍ക്കും കാരണമാവാം. വിഷച്ചീര ഉപയോഗിക്കുന്നത് മൂലം മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ വരികയും ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമുണ്ടാവുകയും ചെയ്യാം.

തീവണ്ടിയിലും മറ്റ് വാഹനങ്ങളിലുമായാണ് വിഷച്ചീര കേരളത്തിലെത്തിക്കുന്നത്. രണ്ടും മൂന്നും വീതം ചാക്കുകളുമായി നൂറുകണക്കിനാളുകളാണ് വിഷച്ചീരകളുമായി തീവണ്ടിയില്‍ കേരളത്തിലെത്തുന്നത്. ഇവയൊന്നു പരിശോധനയ്ക്ക് വിധേയമാക്കാറില്ല.

പാലക്കാട് ജില്ലയിലെ നടുപ്പുടി, ഗോപാലപുരം, വേലന്താവളം, മീനാക്ഷിപുരം, ഗോവിന്ദാപുരം ചെക്പോസ്റുകള്‍ വഴിയും പച്ചക്കറി അനധികൃതമായി കേരളത്തിലേക്ക് കടത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+