ലേഖനം: ഷീലയും നന്ദുവും കേസ് നല്‍കും
തിരുവനന്തപുരം: ഒന്നിച്ചുതാമസിക്കുന്നുവെന്നതിന്റെ പേരില്‍ തങ്ങളെ മോശമായി ചിത്രീകരിച്ച് ലേഖനം പ്രസിദ്ധീകരിച്ച മലയാളം ദ്വൈവാരികയ്ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ഷീലയും (23) നന്ദുവും (21) വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സ്ത്രീകളോടുള്ള വിവേചനത്തിന്റെ ഇരകളെന്ന നിലയിലാണ് തങ്ങളുടെ ബന്ധം വികസിക്കുന്നതെന്ന് ഷീലയും നന്ദുവും വ്യക്തമാക്കി. എന്നാല്‍ തങ്ങളുടെ ബന്ധത്തെ വളരെ മോശമായാണ് ദ്വൈവാരികയിലെ ലേഖനത്തില്‍ ചിത്രീകരിച്ചത്. നന്ദുവിന് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്നുവരെ ലേഖനത്തില്‍ പറഞ്ഞു.
ഈ ലേഖനം പുറത്തുവന്നതോടെ തങ്ങള്‍ മാനസികമായി തകര്‍ന്നിരിക്കുകയായിരുന്നു. തങ്ങളുടെ ജോലി നഷ്ടപ്പെട്ടു. ആരും തങ്ങള്‍ക്ക് ജോലി നല്‍കാന്‍ തയ്യാറാവുന്നില്ല. ഒരു ഘട്ടത്തില്‍ ആത്മഹത്യ ചെയ്യുന്നതിനെ പറ്റി പോലും തങ്ങള്‍ ചിന്തിച്ചിരുന്നു. ഒരു സന്നദ്ധ സംഘടനയാണ് തങ്ങളെ ആത്മഹത്യയുടെ വക്കില്‍ നിന്ന് രക്ഷിച്ചത്- ഷീലയും നന്ദുവും പറഞ്ഞു.
കഴിഞ്ഞ കുറച്ചു മാസങ്ങളായി ഷീല നന്ദുവിന്റെ കഴക്കൂട്ടത്തെ വീട്ടിലാണ് താമസിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച കന്റോണ്‍മെന്റ് വനിതാ പൊലീസ് സ്റേഷനു മുന്നില്‍ വച്ച് ഷീലയുടെ അഛന്‍ ഓട്ടോറിക്ഷാ ഡ്രൈവറായ വിജയന്‍ മകളെ ബലമായി പിടിച്ചുകൊണ്ടുപോവാന്‍ ശ്രമിച്ച സംഭവം വാര്‍ത്തയായിരുന്നു.












Click it and Unblock the Notifications