താലിബാന്‍ ഇന്ത്യാക്കാരെ വിട്ടയച്ചു
കാബൂള്‍: തടവുകാരായി പിടിച്ച രണ്ട് ഇന്ത്യാക്കാരായ എഞ്ചിനിയര്‍മാരെ താലിബാന്‍ തീവ്രവാദികള്‍ വിട്ടയച്ചു. തെക്ക് കിഴക്കന്‍ അഫ്ഗാനിസ്ഥാനിലാണ് ഇവര്‍ മോചിതരായത്.
അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര കാര്യ മന്ത്രി ഗുല്‍ നബി അഹമദസായ് ആണ് ഇക്കാര്യം അറിയിച്ചത്. ഡിസംബര്‍ 24 ബുധനാഴ്ച രാവിലെ പത്ത് മണിയ്ക്ക് ഇവരെ ഇന്ത്യന്‍ എംബസി അധികൃതര്‍ക്ക് കൈമാറി.
2003 ഡിസംബര്‍ ആറിനാണ് ഇവര്‍ താലിബാന്‍ തീവ്രവാദികളുടെ പിടിയിലായത്. സബുല്‍ പ്രവിശ്യയില്‍ ഒരു റോഡ് പണിയുടെ മേല്‍നോട്ടം വഹിയ്ക്കുകയായിരുന്നു ഈ എഞ്ചിനിയര്‍മാര്‍. കാബൂളിനും ഖണ്ഡഹാറിനും ഇടയിലാണ് സബുല്‍ പ്രവിശ്യ.












Click it and Unblock the Notifications