സോണിയ സഞ്ചരിച്ച വിമാനത്തിന്റെ വാടക തിരിച്ചടയ്ക്കണം: തിര. കമ്മീഷന്‍
ദില്ലി: തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ച് പ്രചാരണത്തിന് സര്‍ക്കാര്‍ വിമാനം ഉപയോഗിച്ചതിന് സോണിയാ ഗാന്ധി വിമാനക്കൂലി നല്‍കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിട്ടു.
തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി അജിത്ജോഗിയെയും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍സിങ്ങിനെയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ രൂക്ഷമായി വിമര്‍ശിച്ചു. ചട്ടം മറി കടന്ന് സോണിയാഗാന്ധിയോടൊപ്പം അജിത്ജോഗിയും ഒമ്പതു പ്രാവശ്യം ഛത്തീസ്ഗഢ് സര്‍ക്കാറിന്റെ വിമാനം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചിട്ടുണ്ട്.
വിമാന വാടക ഇനത്തില്‍ ഛത്തീസ്ഗഢ് സര്‍ക്കാറിന് നല്‍കേണ്ട പണം കോണ്‍ഗ്രസ്സ് സ്വന്തം ഫണ്ടില്‍നിന്നോ അജിത്ജോഗിയില്‍നിന്ന് ഈടാക്കിയോ തിരിച്ചടയ്ക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. പഞ്ചാബ് സര്‍ക്കാറിന്റെ ഔദ്യോഗിക വിമാനം ഉപയോഗിച്ച് മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍സിങ്ങിനുനേരെയും വിമര്‍ശനമുണ്ട്. വിമാനവാടക തിരിച്ചടയ്ക്കാന്‍ അമരീന്ദര്‍സിങ്ങിനോടും നിര്‍ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ്സ് അധ്യക്ഷയും മുഖ്യമന്ത്രിമാരും ഔദ്യോഗിക വിമാനം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷനു പരാതി ലഭിച്ചിരുന്നു.
ഇതനുസരിച്ച് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിന് നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബുധനാഴ്ച കമ്മീഷന്‍ നടപടി സ്വീകരിച്ചത്.












Click it and Unblock the Notifications