ബദല്‍ മുന്നണി നീക്കം ഉപേക്ഷിച്ചിട്ടില്ല: ബി.ജെ.പി
കൊല്ലം: ബി ജെ പി കേരളത്തില്‍ ബദല്‍ മുന്നണി രൂപീകരിയ്ക്കാനുള്ള നീക്കം ഉപേക്ഷിച്ചിട്ടില്ലെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ പി. എസ്. ശ്രിധരന്‍ പിള്ള പറഞ്ഞു.
കേരളത്തിലെ രാഷ്ട്രീയ രംഗത്ത് വന്‍മാറ്റം വരുത്താന്‍ ഇതിന് കഴിയുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം പ്രസ് ക്ലബ് സംഘടിപ്പിച്ച് മീറ്റ് ദ് പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെറിയ സാമുദായിക സംഘടനകളെ പുതിയ മുന്നണിയിലേക്ക് കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്. മുന്നണിയില്‍ ആര് കടന്നുവന്നാലും സ്വീകരിക്കാന്‍ ബി.ജെ.പി തയ്യാറായി കഴിഞ്ഞു. കേരളം രാഷ്ട്രീയ മാറ്റത്തിന് പാകമായി കഴിഞ്ഞു.
ഇവിടെ ഗൂണ്ടാ-മാഫിയാ സംഘം പട്ടണങ്ങളിലും ഗ്രാമങ്ങളിലും തഴച്ച് വളരുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കാത്ത സ്ഥിതിവിശേഷമാണ് ഇവിടെയുള്ളത്. ഏറ്റവും കൂടുതല്‍ ആത്മഹത്യയും സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണവും മദ്യത്തിന്‍െറ ഒഴുക്കും ഇവിടെ വര്‍ദ്ധിച്ച് വരികയാണ്. 2003 ഡിസംബര്‍ 29 മുതല്‍ 31 വരെ എറണാകുളത്ത് ചേരുന്ന ബി.ജെ.പി യോഗം ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കും. അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications