മുരളീധരന് ഉപമുഖ്യമന്ത്രിപദം നല്കാന് നീക്കം
തൃശൂര്‍: എങ്ങനെയും കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാനാണ് കോണ്‍ഗ്രസ് ഹൈകമാണ്ട് ശ്രമിയ്ക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രി എ. കെ. ആന്റണിയ്ക്ക് കാര്യമായ പരിക്കൊന്നും ഏല്‍ക്കരുതെന്നും ഉദ്ദേശമുണ്ട്. ഇതിനായി കെ.പി.സി.സി. പ്രസിഡന്ര് കെ. മുരളീധരനെ ഉപമുഖ്യമന്ത്രിയാക്കി സംസ്ഥാന കോണ്‍ഗ്രസിലെ പ്രതിസന്ധിക്ക് പരിഹാരം കാണാനും ഹൈക്കമാന്‍ഡ്് ആലോചിയ്ക്കുന്നുണ്ട്.
ഇക്കാര്യം മുരളിയുമായും ചര്‍ച്ച ചെയ്തതായാണ് അറിയുന്നത്. കേരളത്തിലെ സംഘടനാപരവും ഭരണപരവുമായ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന സമിതിയംഗമായ പ്രണാബ് മുഖര്‍ജിയാണ് ഇത് സംബന്ധിച്ച് മുരളിയുമായി ചര്‍ച്ച നടത്തിയത്. കെ. കരുണകാരനുമായും മററ് നേതാക്കളുമായും ചര്‍ച്ച ചെയ്ത് തീരുമാനം അറിയിക്കാമെന്ന് മുരളീധരന് മറുപടി നല്‍കിയതായി അറിയുന്നു.
ഈ വിഷയം ഐ ഗ്രൂപ്പ് യോഗം ചര്‍ച്ച ചെയ്തേയ്ക്കും. കെ. മുരളീധരന് ഉപമുഖ്യമന്ത്രിസ്ഥാനം സ്വീകരിക്കണമെങ്കില്‍ ആഭ്യന്തര വകുപ്പ് ലഭിക്കണമെന്നും പ്രൊഫ. കെ.വി. തോമസ് കരുണാകര വിരുദ്ധപക്ഷത്തേക്ക് കൂറുമാറിയ സാഹചര്യത്തില്‍ മറെറാരു മന്ത്രിസ്ഥാനം കൂടി നല്‍കണമെന്നും ആവശ്യപ്പെടാന്‍ ഐ വിഭാഗം ആലോചിയ്ക്കുകയാണ്. മുരളീധരന് ഒഴിയുമ്പോള്‍ കെ.പി.സി.സി. പ്രസിഡണ്ട് പദവി ഏറെറടുക്കുന്നത് കെ. കരുണാകരന് സ്വീകാര്യനായ ഒരാളായിരിയ്ക്കണമെന്നും ഐ വിഭാഗം ആവശ്യപ്പെടും.
എന്നാല്‍ മുരളിയ്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് എ വിഭാഗം.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications