മുഷാറഫിനെതിരെ വീണ്ടും വധ ശ്രമം
ഇസ്ലാമാബാദ്: പാകിസ്ഥാന്‍ പ്രസിഡണ്ട് ജനറല്‍ പര്‍വേസ് മുഷാറഫിനെതിരെ 2003 ഡിസംബര്‍ 25 ന് വീണ്ടും വധ ശ്രമം നടന്നു. മുഷാറഫ് രക്ഷപ്പെട്ടു. ആക്രമണത്തില്‍ മറ്റ് ഏഴ് പേര്‍ മരിച്ചു.
ജനറല്‍ മുഷാറഫിനെതിരെ രണ്ടാഴ്ചയ്ക്കുളളില്‍ നടക്കുന്ന രണ്ടാമത്തെ വധ ശ്രമമാണ്. റാവല്‍പിണ്ടിയിലാണ് ആക്രമണം ഉണ്ടായത്. മുഷാറഫിന്റെ വാഹന വ്യൂഹം കടന്ന് പോയി നിമിഷങ്ങള്‍ക്ക് ശേഷം ഒരു പൊലീസ് സ്റേഷന് സമീപം നിറുത്തിയിട്ടിരുന്ന ട്രക്ക് പൊട്ടിത്തെറിയ്ക്കുകയായിരുന്നു. സ്പോടക വസ്തുക്കള്‍ നിറച്ച ട്രക്കായിരുന്നു ഇത്. ഡിസംബര്‍ 14നാണ് നേരത്തേ ഇതേ രീതിയില്‍ മറ്റൊകു വധശ്രമം നടന്നത്.












Click it and Unblock the Notifications