Get Updates
Get notified of breaking news, exclusive insights, and must-see stories!

സമരം: കേരളത്തോട് താല്പര്യമുണ്ടാവില്ലെന്ന് ടെറോയിഡ്

തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ ഹാര്‍ഡ്വേര്‍ നിര്‍മാണ കമ്പനിയായ ടെറോയിഡില്‍ നടന്നുവരുന്ന തൊഴില്‍ പ്രശ്നങ്ങള്‍ സംസ്ഥാനത്തെ നിക്ഷേപകര്‍ക്കിടയില്‍ പ്രതികൂല ധാരണ ഉണ്ടാക്കുമെന്ന് ടെറോയിഡ് അധികൃതര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

ടെക്നോപാര്‍ക്കില്‍ ഒരു തരത്തിലുള്ള സമരവും ഉണ്ടാവില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉറപ്പിന്മേലാണ് 1997ല്‍ കമ്പനി തുടങ്ങിയത്. കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ പരമാവധി പിന്തുണ സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുതന്നിരുന്നതുമാണ്.

അധികസമയം ജോലി ചെയ്യുന്ന മറ്റ് ജീവനക്കാരെ തടഞ്ഞതിന് ഒരു വിഭാഗം ജീവനക്കാരെ കമ്പനി പിരിച്ചുവിടാന്‍ കഴിഞ്ഞ മെയില്‍ തീരുമാനമെടുത്തതിനെ തുടര്‍ന്നാണ് ഇപ്പോള്‍ സരം നടന്നുവരുന്നത്. മറ്റ് ജീവനക്കാര്‍ കമ്പനിയില്‍ പ്രവേശിക്കുന്നത് ബലം പ്രയോഗിച്ച് തടയാന്‍ ശ്രമിച്ച പിരിച്ചുവിടപ്പെട്ട ഏതാനും ജീവനക്കാരെ കഴിഞ്ഞ ഡിസംബര്‍ 10ന് പൊലീസ് അറസ്റ് ചെയ്തിരുന്നു.

അതേ സമയം സമരക്കാരുടെ ഭീഷണിയുണ്ടായിട്ടും ഭൂരിഭാഗം ജീവനക്കാരും ജോലിയ്ക്കെത്തുന്നുണ്ടെന്ന് പ്രസ്താവനയില്‍ അവകാശപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+