സഖ്യമുണ്ടാക്കണം: പ്രണബ് മുഖര്‍ജി സമിതി
ദില്ലി: ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിനെതിരെ സമാന നിലപാടുള്ള പാര്‍ട്ടിക്കാരുമായി ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ഉടന്‍ സഖ്യമുണ്ടാക്കണമെന്ന് പ്രണബ് മുഖര്‍ജി സമിതി ശുപാര്‍ശ ചെയ്തു.
ഈയിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തെ കുറിച്ച് പഠിക്കുന്നതിനായാണ് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി പ്രണബ് മുക്കര്‍ജി സമിതി രൂപീകരിച്ചത്.
ബിജെപിയെ പരാജയപ്പെടുത്തുന്നതിന് പുരോഗമനാത്മ-മതേതര കക്ഷികളുമായി ഒന്നിക്കണമെന്ന് കോണ്‍ഗ്രസിന്റെ സിംല സമ്മേളനത്തില്‍ ചില നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പുകളില്‍ മറ്റ് പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നില്ല.
ഈ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് ഉണ്ടായ പരാജയത്തിന് മുഖര്‍ജി സമിതി മുന്‍ മുഖ്യമന്ത്രിമാരെ കുറ്റപ്പെടുത്തി. സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കുന്നതിലും സഖ്യത്തിലേര്‍പ്പെടുന്നതിലും പ്രചാരണം നടത്തുന്നതിലും ഇവര്‍ക്കാണ് സ്വതന്ത്രമായ ചുമതല നല്‍കിയിരുന്നതെന്ന് സമിതി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications