കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദലേര്‍ മെഹ്ന്തിയെ ദില്ലിയിക്ക് കൊണ്ടുപോയി

  • By Staff
Google Oneindia Malayalam News

പട്യാല: ഇന്തി-പോപ്പ് ഗായകന്‍ ദലേര്‍ മെഹ്ന്തിയെ ചില രേഖകള്‍ കണ്ടെടുക്കാന്‍ പട്യാല പൊലീസ് ദില്ലിയ്ക്ക് കൊണ്ടുപോയി.

ആളുകളെ അനധികൃതമായി വിദേശത്തേക്ക് കടത്തുന്ന റാക്കറ്റുമായി ബന്ധമുണ്ടെന്നാരോപിച്ച് കഴിഞ്ഞ ദിവസമാണ് ദില്ലി പൊലീസ് ദലേര്‍ മെഹ്ന്തിയെ അറസ്റ് ചെയ്തത്. പിന്നീട് ചോദ്യം ചെയ്യലിനായി ദലേര്‍ മെഹ്ന്തിയെ പട്യാല പൊലീസിന് വിട്ടുകൊടുക്കുകയായിരുന്നു.

പട്യാല പൊലീസ് സൂപ്രണ്ട് ആര്‍.എല്‍. മോംഗയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് ദലേര്‍ മെഹ്ന്തിയെ ദില്ലിയ്ക്ക് കൊണ്ടുപോയത്. മെഹ്ന്തിയുടെ ദില്ലിയിലുള്ള ഓഫീസും വീടും പരിശോധിയ്ക്കും. മെഹ്ന്തിയുടെ റിമാന്റ് ഡിസംബര്‍ 28 വരെ നീട്ടിയിട്ടുണ്ട്. ഡിസംബര്‍ 24 ബുധനാഴ്ച ഒരു പ്രാദേശിക കോടതിയാണ് ഇത് സംബന്ധിച്ച വിധി പുറപ്പെടുവിച്ചത്.

ഒക്ടോബറിലാണ് ദലേര്‍ മെഹ്ന്തിയ്ക്കെതിരെ ബക്ഷിഷ് സിംഗ് എന്നൊരാള്‍ പട്യാല പൊലീസ് സ്റേഷനില്‍ കേസ് നല്കിയത്. വിദേശത്തേക്ക് കടത്താമെന്ന് പറഞ്ഞ് തന്റെ പക്കല്‍ നിന്ന് ദലേര്‍ മെഹ്ന്തി 13 ലക്ഷം രൂപ വാങ്ങിയെന്നും എന്നാല്‍ വിദേശത്തേയ്ക്ക് കൊണ്ടുപോയില്ലെന്നുമാണ് ബക്ഷിഷ് സിംഗിന്റെ പരാതി. ഈ കേസുമായി ബന്ധപ്പെട്ട് ദലേര്‍ മെഹ്ന്തിയുടെ സഹോദരന്‍ ഷംഷേറിനെ നേരത്തെ പൊലീസ് അറസ്റ് ചെയ്തിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X