മൂടല്‍മഞ്ഞ്; ദില്ലിയില്‍ വിമാനം മുടങ്ങി
ദില്ലി: കനത്ത മൂടല്‍മഞ്ഞ് കാരണം ദില്ലിയിലെ വിമാന-റെയില്‍ ഗതാഗതം മുടങ്ങി. ഒട്ടേറെ വിമാന-തീവണ്ടി സര്‍വീസുകള്‍ റദ്ദാക്കേണ്ടിവന്നു. ചിലതിന്റെയൊക്കെ സമയം നീട്ടി.
ക്രിസ്മസ് ദിനമായ ഡിസംബര്‍ 25 വ്യാഴാഴ്ച രാത്രിയിലും വെള്ളിയാഴ്ച രാവിലെയും കനത്ത മൂടല്‍മഞ്ഞ് നഗരത്തെ മൂടിയിരിക്കുന്നു. ഒട്ടേറെ യാത്രക്കാര്‍ വിമാനത്താവളങ്ങളിലും റെയില്‍ സ്റേഷനുകളിലും ബുദ്ധിമുട്ടുകയാണ്.
100 മീറ്ററിനപ്പുറം ഒന്നും കാണാത്ത സ്ഥിതിവിശേഷമാണ്. ഇപ്പോള്‍ 8.8 ഡിഗ്രിയാണ് ദില്ലിയിലെ താപനില. വരുന്ന ഏതാനും ദിവസങ്ങളില്‍ നഗരത്തെ മഞ്ഞ് മൂടുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു.












Click it and Unblock the Notifications