വാജ്പേയി രാജസ്ഥാന് സന്ദര്‍ശനം റദ്ദാക്കി
ദില്ലി: പ്രധാനമന്ത്രി എ. ബി. വാജ്പേയിയുടെ രാജസ്ഥാന് സന്ദര്‍ശനം റദ്ദാക്കി. ഉത്തരേന്ത്യയിലെ മൂടല്‍മഞ്ഞ് നിറഞ്ഞ കാലാവസ്ഥയും സാര്‍ക്ക് ഉച്ചക്കോടിയില്‍ പങ്കെടുന്നതിനായുള്ള ഒരുക്കങ്ങളും കണക്കിലെടുത്താണ് സന്ദര്‍ശനം റദ്ദാക്കിയത്.
ഡിസംബര്‍ 25 വ്യാഴാഴ്ച വൈകീട്ട് ജയ്പൂരിലേക്ക് തിരിച്ച് 28ന് ദില്ലിയിലേക്ക് മടങ്ങാനായിരുന്നു നേരത്തെ പദ്ധതി. പക്ഷേ കാലാവസ്ഥ മോശമായത് കാരണം ഈ യാത്ര റദ്ദാക്കേണ്ടിവരികയായിരുന്നു. ഡിസംബര്‍ 24ന് ലക്നോവില്‍ നിന്ന് ദില്ലിയിലേക്ക് വരികയായിരുന്ന വാജ്പേയിയുടെ വിമാനം ദില്ലി വിമാനത്താവളത്തിലെ മൂടല്‍മഞ്ഞ് കാരണം ജയ്പൂരില്‍ ഇറക്കേണ്ടിവന്നു.
ജന്മദിനാഘോഷത്തില് പങ്കെടുക്കുന്നതിനായി ജയ്പൂരില്‍ നിന്ന് ആറ് മണിക്കൂര്‍ നേരത്തെ റോഡ് യാത്ര ചെയ്താണ് വാജ്പേയി ഡിസംബര്‍ 25ന് ദില്ലിയിലെത്തിയത്. ജനവരിയില്‍ നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് വേണ്ട ഒരുക്കങ്ങള്‍ കൂടി കണക്കിലെടുത്താണ് രാജസ്ഥാന് സന്ദര്‍ശനം റദ്ദാക്കാന്‍ തീരുമാനിച്ചത്.