ഓട്ടോ അപകടത്തില്‍ മൂന്ന് സ്ത്രീകള്‍ മരിച്ചു
പട്ടാമ്പി: ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡരികിലെ കെട്ടിടത്തില്‍ ഇടിച്ച് മൂന്ന് സ്ത്രീകള്‍ മരിച്ചു.
ക്രിസ്തുമസ് ദിനമായ ഡിസംബര്‍ 25 വ്യാഴാഴ്ച വൈകീട്ട് ഏഴരയ്ക്ക് നടന്ന അപകടത്തില്‍ ഓട്ടോയില്‍ യാത്ര ചെയ്യുകയായിരുന്ന മൂന്ന് സ്ത്രീകളാണ് മരിച്ചത്. തൃശൂര്‍ ജില്ലയിലെ ദേശമംഗലം ആറങ്ങോട്ടുകര തലശേരി കുണ്ടുപറമ്പില്‍ വീട്ടില്‍ ബീപാത്തു (48), മകള്‍ സൈനബ (18), ഭര്‍തൃസഹോദരി ആമിന (65) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന കുട്ടിയ്ക്ക് നിസ്സാര പരിക്കേറ്റു.
പട്ടാമ്പിയില്‍ മതപരമായ ചടങ്ങില്‍ സംബന്ധിയ്ക്കുന്നതിനായി ഓട്ടോയില്‍ പോവുകയായിരുന്നു ഇവര്‍.












Click it and Unblock the Notifications