ഉപമുഖ്യമന്ത്രിയാക്കാമെന്ന് പറഞ്ഞിട്ടില്ല: മുരളി
തിരുവനന്തപുരം: തന്നെ ഉപമുഖ്യമന്ത്രിയാക്കാമെന്ന് ഹൈക്കമാന്റ് നിര്‍ദേശം വച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ വ്യക്തമാക്കി.
ചില കേന്ദ്രങ്ങള്‍ മനപ്പൂര്‍വം ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നതാണ്. നേതൃമാറ്റമെന്ന ആവശ്യം അംഗീകരിക്കാത്ത ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ല. ആന്റണിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കുക എന്ന ലക്ഷ്യം നിറവേറ്റുക തന്നെ ചെയ്യും.
ഡിസംബര്‍ 29ന് ഹൈക്കമാന്റ് ഘടക കക്ഷികളുമായി നടത്തുന്ന ചര്‍ച്ചയോടെ ചിത്രം വ്യക്തമാവുമെന്നാണ് കരുതുന്നത്. ദില്ലിയില്‍ നടന്ന ചര്‍ച്ചകള്‍ ഐ ഗ്രൂപ്പിന് അനുകൂലമായാണ് നീങ്ങിയത്. തങ്ങള്‍ക്ക് അനുകൂലമായ തീരുമാനം ഹൈക്കമാന്റില്‍ നിന്നുണ്ടാവുമെന്നാണ് പ്രതീക്ഷ.












Click it and Unblock the Notifications