അതിവേഗ കോടതി: സര്‍ക്കാര്‍ നിസ്സഹരിക്കുന്നു
ആലപ്പുഴ: അതിവേഗ കോടതികള്‍ സ്ഥാപിക്കുന്നതിന് വേണ്ട നടപടികള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവില്ലെന്ന് കേന്ദ്രനിയമ സഹമന്ത്രി പി. സി. തോമസ് കുറ്റപ്പെടുത്തി.
കൂടുതല്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കാന്‍ കേന്ദ്ര നിയമ വകുപ്പ് അനുമതി നല്‍കിയിട്ടും അതിന് വേണ്ട കെട്ടിടങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവുന്നില്ല. കെട്ടിടങ്ങള്‍ വാടകയ്ക്കെടുത്ത് കോടതി സ്ഥാപിക്കാമെന്ന് നിയമവകുപ്പ് അറിയിച്ചിട്ടുണ്ടെങ്കിലും കെട്ടിടങ്ങള്‍ കണ്ടെത്തുന്നതിന് സര്‍ക്കാര്‍ ശ്രമിക്കുന്നില്ല.
ഓരോ ജില്ലയിലും രണ്ട് കുടുംബകോടതികള്‍ വീതം സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കുന്നതിന് കേന്ദ്ര നിയമവകുപ്പിന് യോജിപ്പില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications