വാടികടപ്പുറത്ത് പോലീസുമായി ഏറ്റമുട്ടല്‍
കൊല്ലം: ക്രിസ്മസിന് പട്രോളിംഗിനിറങ്ങിയ പൊലീസിന്നേരെ വാടി കടപ്പുറത്ത് കല്ലേറുണ്ടായി. വെസ്റ് പൊലീസ് സിഐ പ്രദീപ് ഉള്‍പ്പെടെയുള്ളപൊലീസുകാര്‍ക്ക് കല്ലേറില്‍ പരിക്കേറ്റു.
പ്രദീപും പള്ളിത്തോട്ടം സ്റേഷനിലെ കോണ്‍സ്റബിള്‍ അനില്‍കുമാറും കൊല്ലം ബെന്‍സിഗര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
കടപ്പുറത്തെ ക്രിസ്മസ് ആശോഷത്തിനിടയില്‍ ഉണ്ടായ തര്‍ക്കമാണ് കല്ലേറില്‍ കലാശിച്ചത്. തലേദിവസം നടന്ന സംഘര്‍ഷത്തെക്കുറിച്ച് അന്വേഷിയ്ക്കാനെത്തിയതായിരുന്നു സിഐയും കൂട്ടരും.
ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കൂടുതല്‍ പൊലീസുകാര്‍ എത്തിയിട്ടുണ്ട്. ഇതുവരെ മൂന്ന്പേരെ പൊലീസ് അറസ്റ്ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications