മിമിക്രി: ഡിവൈഎഫ്ഐയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസ്
കോഴിക്കോട്: മിമിക്രി കലാകാരന്‍മാര്‍ രാഷ്ട്രീയ നേതാക്കളെ അനുകരിക്കുന്ന പരിപാടികള്‍ നിരോധിക്കണമെന്ന ഡിവൈഎഫ്ഐയുടെ പ്രസ്താവന പിന്‍വലിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അനില്‍കുമാര്‍ ആവശ്യപ്പെട്ടു. ഇത് ആവിഷ്കാരസ്വാതന്ത്യ്രത്തിനെതിരായ കൈകടത്തലാണെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബര്‍ 26 വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അനില്‍കുമാര്‍. തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തില്‍ മിമിക്രി പരിപാടികളിലൂടെ കലാകാരന്‍മാര്‍ ഉപജീവനമാര്‍ഗം കണ്ടെത്തുന്നതിനെതിരെ ഡിവൈഎഫ്ഐ പ്രസ്താവന പുറപ്പെടുവിച്ചത് ശരിയല്ലെന്ന് അനില്‍കുമാര്‍ പറഞ്ഞു.
ചോദ്യപേപ്പറുകള്‍ ചോര്‍ന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പിഎസ്സി ചെയര്‍മാന്‍ രാജിവയ്ക്കണം. ചോദ്യപേപ്പറുകള്‍ ചോര്‍ന്നതിനെ പറ്റി അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ചിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് തെളിവ് നല്‍കും.- അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications