കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനില്‍ ഭൂകമ്പം; ഒട്ടേറെ മരണം

  • By Staff
Google Oneindia Malayalam News

ടെഹ്റാന്‍: ഇറാനിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ ഒട്ടേറെ പേര്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് പറയുന്നു. മരിച്ചവരുടെ എണ്ണം തിട്ടപ്പെടുത്താനായിട്ടില്ല.

തെക്കന്‍ ഇറാഖില്‍ ഉണ്ടായ ഭൂകമ്പത്തിന്റെ ശക്തി 6.3 റിച്ചര്‍ സ്കെയിലാണെന്ന് കണക്കാക്കുന്നു. ബാം നഗരത്തില്‍ ഒട്ടേറെപ്പേര്‍ മരിച്ചിട്ടുണ്ട്. അവരെ പുറത്തെടുക്കാനുള്ള ശ്രമം നടന്നുവരികയാണ്- കെര്‍മാന്‍ പ്രവിശ്യയിലെ ഗവര്‍ണര്‍ മൊഹമ്മദ് അലി കാരിമി പറയുന്നു.

ബാമില്‍ ഒട്ടേറെപ്പേര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ പെട്ടിട്ടുണ്ടെന്ന് ഇറാന്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ച് ഹെലികോപ്റ്ററുകള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X