ജപ്പാന്‍ ഇറാഖിലേക്ക് സൈന്യത്തെ അയച്ചു
ടോക്കിയോ: ഇറാക്കിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതിനായി ജപ്പാന്‍ സൈനികരെ ബാഗ്ദാദിലേക്ക് അയച്ചു.
ജപ്പാന്‍ അയച്ച വ്യോമസേനാ സംഘത്തില്‍ നാല്പതിലേറെ സൈനികരാണുള്ളത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ജപ്പാന്റെ വിദേശത്തെ ഏറ്റവും വലിയ സേനാവിന്യാസമാണിത്. ടോക്കിയോ അന്താരാഷ്ട്ര വിമാനത്താവളത്തിില്‍ നിന്ന് സൈനികര്‍ വിമാനങ്ങളില്‍ കുവൈത്തിലേക്ക് തിരിച്ചു.
ഫിബ്രവരിയിലും മാര്‍ച്ചിലുമായി അഞ്ഞൂറിലേറെ ജപ്പാന്‍ സൈനികരെ തെക്കന്‍ ഇറാഖില്‍ വിന്യസിക്കും. ജലവിതരണ സര്‍വീസ്, വൈദ്യസഹായം, സ്കൂളുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും പുനര്‍നിര്‍മിക്കുക തുടങ്ങിയ കാര്യങ്ങളില്‍ സഹായിക്കാനായാണ് ജപ്പാന്‍ സൈന്യത്തെ അയച്ചത്. ആയിരം സൈനികരെ അയയ്ക്കുമെന്നാണ് ജപ്പാന്‍ അറിയിച്ചിരുന്നത്.
അതേ സമയം ജപ്പാന്‍ ഇറാഖിലേക്ക് സൈന്യത്തെ അയച്ചതിനെതിരെ ജപ്പാനിലെ ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്.












Click it and Unblock the Notifications