വധശ്രമം: അല്‍കെയ്ദയെന്ന് സംശയം
ഇസ്ലാമബാദ്: പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ വധിക്കാന്‍ ശ്രമം നടത്തിയതിന് പിന്നില്‍ അല്‍ക്വെയ്ദയാണെന്ന സംശയം ബലപ്പെടുന്നു.
അല്‍കെയ്ദയും ചില തീവ്രവാദി സംഘടനകളും ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നാണ് അനുമാനിക്കുന്നതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി. ആക്രണത്തിലെ ധീരതയും നിശ്ചയിച്ചുറപ്പിച്ചതെന്ന് തോന്നിക്കുന്ന നീക്കവും അല്‍ക്വെയ്ദയെ സംശയിക്കുന്നതിന് പ്രേരകണാവുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
വധശ്രമത്തിന് ഏതാനും മണിക്കൂറുകള്‍ക്കു ശേഷം ദേശീയ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട മുഷാറഫും തീവ്രവാദികളെയാണ് കുറ്റപ്പെടുത്തിയത്. അതേ സമയം സുരക്ഷാ പാളിച്ച മൂലമാണോ ആക്രമണമുണ്ടായതെന്നതിനെക്കുറിച്ച് ഒന്നും പറയാന്‍ അദ്ദേഹം തയ്യാറായില്ല.
ജനവരി നാലിന് തുടങ്ങുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി എ. ബി. വാജ്പേയി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് സുരക്ഷാപരമായ ഭീഷണിയുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications