മുഷാറഫിന് നേരെ നടന്ന ആക്രമണം തന്ത്രമെന്ന്
ദില്ലി: പാകിസ്ഥാന്‍ പ്രസിഡണ്ട് ജനറല്‍ പര്‍വേസ് മുഷാറഫിന് നേരെ നടന്ന ആക്രമണം കെട്ടിചമച്ച തന്ത്രമാണെന്ന് മാദ്ധ്യമങ്ങള്‍ പറയുന്നു.
എന്നാല്‍ ചില മാദ്ധ്യമങ്ങള്‍ പറയുന്നത് ഇത് പാകിസ്ഥാന്‍ സൈന്യത്തില്‍ തന്നെയുള്ള തീവ്രവാദികളോട് യോജിപ്പ് പുലര്‍ത്തുന്നവര്‍ നടത്തിയതാണെന്നാണ്.
ഡിസംബര്‍ 14 ന് നടന്ന ആക്രമണ ശ്രമം മുഷാറഫിനോട് അടുപ്പമുള്ള ചിലര്‍ തന്നെ മുഷറഫിന്റെ അറിവോടെ നടത്തിയതാണെന്നാണ്. ഉന്നത കേന്ദ്രങ്ങളില്‍ നിന്ന് ഇത് അറിവായതായാണ് സണ്‍ഡെ ട്രിബ്യൂണ്‍ എന്ന പത്രം പറയുന്നത്. ആക്രമണം ശ്രമം നടക്കുന്നതായി ലോകത്തെ തെറ്റിധരിപ്പിയ്ക്കുകയായിരുന്നത്രെ ഇതിന്റെ പിന്നിലെ ലക്ഷ്യം. വാഷിംഗ്ടന്‍ ടൈംസ് പറയുന്നത് മുഷാറഫിന് താക്കീത് നല്‍കാനായി അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ ചെയ്തതാണെന്നാണ്.












Click it and Unblock the Notifications