Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു ചാവേര്‍ പോരാളിയെ തിരിച്ചറിഞ്ഞു

ഇസ്ലാമാബാദ്: ഡിസംബര്‍ 25ന് പാകിസ്ഥാന്‍ പ്രസിഡണ്ട് ജനറല്‍ പര്‍വേശ് മുഷാറഫിന് നേരെ നടന്ന ആക്രമണത്തില്‍ ഉള്‍പ്പെട്ട ഒരു ചാവേര്‍ പോരാളിയെ തിരിച്ചറിഞ്ഞു.

ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച തീവ്രവാദി സംഘത്തെക്കുറിച്ചും വിവരം ലഭിച്ചതായാണ് പാകിസ്ഥാന്‍ അധികൃതര്‍ പറയുന്നത്. മൂന്ന് ചാവേര്‍ പോരാളികളുടെ മൃതശരീരം കണ്ടെടുത്തിട്ടുണ്ട്. ഇവയില്‍ ഒന്നാണ് തിരിച്ചറിഞ്ഞത്. സുരക്ഷാ കാരണങ്ങളാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന് ആഭ്യന്തര സുരക്ഷാ മന്ത്രി ഫൈസല്‍ സലേ ഹായത്ത് സെനറ്റിനെ അറിയിച്ചു.

സാര്‍ക്ക് സമ്മേളനം അടുത്ത 2004 ജനുവരി നാലിന് ഇസ്ലാമാബാദില്‍ തുടങ്ങുകയാണ്. ഇതുകൊണ്ട് തന്നെ ഇസ്ലാമാബാദിലും റാവല്‍ പിണ്ടിയിലും സുരക്ഷാ സന്നാഹങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്.

സാര്‍ക്ക് സമ്മേളനം നേരത്തേ നിശ്ചയിച്ചതുപോലെ തന്നെ നടക്കുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി സഫറുള്ള ഖാന്‍ ജമാലി വ്യക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+