Get Updates
Get notified of breaking news, exclusive insights, and must-see stories!

കിന്‍ഫ്ര പാര്‍ക്കില്‍ അനിമേഷന്‍ മേഖല

തിരുവനന്തപുരം: അനിമേഷന്‍ രംഗത്തെ വ്യാപാരസാധ്യതകള്‍ മുതലെടുക്കാന്‍ കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കില്‍ അനിമേഷന്‍ മേഖല തുടങ്ങുന്നു. പാര്‍ക്കില്‍ അനിമേഷന്‍ സ്കൂള്‍ തുടങ്ങുന്നതും കിന്‍ഫ്രയുടെ പരിഗണനയിലുണ്ട്.

അനിമേഷന്‍ മേഖലയില്‍ വേണ്ട പരിശീലനം ലഭിച്ച ആളുകള്‍ കേരളത്തിലും ഇന്ത്യയിലും കുറവാണ്. പക്ഷെ കേരളത്തില്‍ കഴിവുള്ള ഒട്ടേറെ ചെറുപ്പക്കാര്‍ ഈ മേഖലയിലുണ്ടെന്നും കിന്‍ഫ്ര മാനേജിംഗ് ഡയറക്ടര്‍ ഡോ. ജി. സി. ഗോപാലപിള്ള പറഞ്ഞു. അനിമേഷന്‍ സ്കൂള്‍ തുടങ്ങിയാല്‍ ഈ രംഗത്ത് ആളുകളെ കിട്ടാനുള്ള ക്ഷാമം തീരുമെന്നും ഡോ. ജി.സി. ഗോപാലപിള്ള പറഞ്ഞു.

സംയുക്ത സംരംഭമെന്ന നിലയിലാണ് അനിമേഷന്‍ സ്കൂള്‍ തുടങ്ങുന്നത്. അനിമേഷന്‍ വ്യവസായ മേഖലയിലെ പ്രമുഖ കമ്പനികളുമായി ഇതുസംബന്ധിച്ച് പാര്‍ക്ക് അധികൃതര്‍ ചര്‍ച്ച നടത്തി.

അനിമേഷന്‍ മേഖല പാര്‍ക്കില്‍ പ്രത്യേക കെട്ടിടത്തിലായിരിക്കും പ്രവര്‍ത്തിക്കുന്നത്. അനിമേഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് വൈദ്യുതി, വെള്ളം, എയര്‍ കണ്ടീഷന്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കും. കോണ്‍ഫറന്‍സ് ഹാള്‍, പ്രോജക്ഷന്‍ റൂം തുടങ്ങിയവയ്ക്കുള്ള സൗകര്യവുമുണ്ടാവും. കിന്‍ഫ്ര പാര്‍ക്കിനെ ഒരു ഇന്‍ഫൊട്ടെയിന്റ്മെന്റ് പാര്‍ക്ക് ആക്കി മാറ്റുകയാണ് ലക്ഷ്യം.

2004 മാര്‍ച്ചോടെ പാര്‍ക്കില്‍ കിന്‍ഫ്രയുടെ പ്രിവ്യൂ തിയേറ്റര്‍ പ്രവര്‍ത്തിച്ചുതുടങ്ങും. അഡ്മിനിസ്ട്രേഷന്‍ കെട്ടിടത്തിലാണ് ഇത് സ്ഥാപിക്കുക. 100 സീറ്റുകളുള്ള തിയേറ്റര്‍ ഇന്ത്യയിലെ ഏറ്റവും മികച്ച പ്രിവ്യൂ തിയേറ്റര്‍ ആയിരിക്കുമെന്ന് പാര്‍ക്കിന്റെ മാനേജിംഗ് ഡയറക്ടര്‍ എ.എസ്. സുരേഷ് ബാബു പറഞ്ഞു.

ഫിലിം-വീഡിയോ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള ഒരു യൂണിറ്റ് തുടങ്ങുന്നതും പരിഗണനയിലുണ്ട്. മോഹന്‍ലാലിന്റെ സ്റുഡിയോ കോംപ്ലക്സിന്റെ പണി ഏതാണ്ട് പൂര്‍ത്തിയായി. ചലച്ചിത്ര അക്കാദമി സ്ഥാപിക്കുന്ന അന്തര്‍ദേശീയ ചലച്ചിത്ര കേന്ദ്രം ആണ് കിന്‍ഫ്രയിലെ മറ്റൊരു പ്രധാന പദ്ധതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+