മുംബൈ റാലിയില്‍ സോണിയ പ്രസംഗിക്കും
മുംബൈ: മഹാരാഷ്ട്രയിലെ ഭരണസഖ്യത്തിലെ അംഗങ്ങളായ എന്‍സിപിയും കോണ്‍ഗ്രസും തമ്മിലുള്ള വിയോജിപ്പുകള്‍ മാറ്റിവച്ച് ഒന്നുചേര്‍ന്നു പോവാനുള്ള ശ്രമങ്ങള്‍ തുടങ്ങി.
ഡിസംബര്‍ 27 ശനിയാഴ്ച മുംബൈയിലെ ശിവാജി പാര്‍ക്കില്‍ നടക്കുന്ന പൊതുയോഗത്തില്‍ സോണിയാഗാന്ധി പ്രസംഗിക്കും. മഹാരാഷ്ട്രയിലെ സഖ്യത്തോടുള്ള കോണ്‍ഗ്രസിന്റെ നിലപാട് സോണിയാഗാന്ധി പ്രസംഗത്തില്‍ വ്യക്തമാക്കും.
സോണിയാഗാന്ധിയുടെ വിദേശബന്ധം പോലുള്ള പ്രശ്നങ്ങള്‍ മാറ്റിവച്ച് രണ്ട് പാര്‍ട്ടികളും ഒന്നുചേര്‍ന്നു പോവണമെന്ന് എന്‍സിപി പ്രസിഡന്റ് ശരത് പവാര്‍ ആഹ്വാനം ചെയ്തിരുന്നു. മഹാരാഷ്ട്രയില്‍ നേരത്തെ തിരഞ്ഞെടുപ്പ് നടന്നേക്കുമെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ഇരുപാര്‍ട്ടികളും സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തകരെ തിരഞ്ഞെടുപ്പിനായി സജ്ജരാക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
1999ല്‍ നടന്ന മഹാരാഷ്ട്രാ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍സിപി 56ഉം കോണ്‍ഗ്രസ് 75ഉം സീറ്റുകളാണ് നേടിയിരുന്നത്.












Click it and Unblock the Notifications