ഇസ്ലാമബാദില്‍ വാജ്പേയി പാക് നേതാക്കളെ കാണില്ല
ദില്ലി: ഇസ്ലാമാബാദില്‍ സാര്‍ക്ക് സമ്മേളനം നടക്കുന്നതിനിടയില്‍ പാകിസ്ഥാന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ പ്രധാനമന്ത്രി വാജ് പേയി തീരുമാനിച്ചിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.
അതിര്‍ത്തി കടന്ന് പാകിസ്ഥാന്‍ നടത്തുന്ന തീവ്രവാദ പ്രവര്‍ത്തനം അവസാനിപ്പിയ്ക്കാതെ പാകിസ്ഥാനുമായി ചര്‍ച്ച നടത്താന്‍ കഴിയില്ലെന്നും ഇന്ത്യ വ്യക്തമാക്കി. വിദേശകാര്യ വകുപ്പ് സെക്രട്ടറി ശശാങ്ക് ആണ് ഇത് അറിയിച്ചത്. സാര്‍ക്ക് സമ്മേളനത്തിനിടയില്‍ വാജ്പേയി മുഷാറഫിനെയോ പാകിസ്ഥാന്‍ പ്രധാനമന്ത്രി സഫറുള്ള ഖാന്‍ ജമാലിയേയൊ കാണുമോയെന്ന് വാര്‍ത്താ ലേഖകര്‍ വീണ്ടും വീണ്ടും ചോദിച്ചപ്പോഴാണ് ശശാങ്ക് ഇത് പറഞ്ഞത്.
സമ്മേളനത്തിനിടയില്‍ ആരെയും കാണാന്‍ തയ്യാറാണെന്ന് ഈയിടെ വാജ് പേയി പറഞ്ഞിരുന്നു. ഇത് ചൂണ്ടികാണിച്ചാണ് വാര്‍ത്താ ലേഖകര്‍ ചോദ്യം ഉന്നയിച്ചത്. എന്നാല്‍ സമ്മേളനത്തിലെ ചര്‍ച്ചകള്‍ക്കും ചടങ്ങുകള്‍ക്കും ഇടയില്‍ പല നേതാക്കളേയും കാണേണ്ടി വരും. അതിന് വിരോധവുമില്ല, എന്നാണ് ശശാങ്ക് പറഞ്ഞത്.
ശ്രീലങ്ക, ബാംഗ്ലാദേശ്, നേപ്പാള്‍ എന്നീ രാജ്യങ്ങളിലെ തലവന്മാര്‍ വാജ്പേയിയുമായി കൂടികാഴ്ച നടത്താന്‍ അഭ്യര്‍ത്ഥന നടത്തിയിട്ടുണ്ട്. അത് പരിശോധിയ്ക്കുകയാണെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു.












Click it and Unblock the Notifications