നാല് ഘടകകക്ഷി നേതാക്കള്‍ ഞായറാഴ്ച ഡല്‍ഹിക്ക്
തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് പ്രശ്നങ്ങളെക്കുറിച്ച് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താനായി ഐക്യമുന്നണിയിലെ നാല് ഘടക കക്ഷി നേതാക്കള്‍ ഡിസംബര്‍ 28 ഞായറാഴ്ച ദില്ലിയ്ക്ക് പേകും.
ഇവര്‍ പ്രശ്നത്തില്‍ തങ്ങളുടെ നിലപാട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിയ്ക്കും. മന്ത്രിമാരായ ആര്‍.ബാലകൃഷ്ണപിള്ളയും ടി.എം.ജേക്കബും ആര്‍.എസ്.പി.(ബി.) നേതാവ് എ.വി.താമരാക്ഷനും കൊച്ചിയില്‍നിന്നാണ് പുറപ്പെടുന്നത്. അന്നുതന്നെ ജെ.എസ്.എസ്. നേതാവ് എ.എന്‍.രാജന്‍ബാബു എം.എല്‍.എ. തിരുവനന്തപുരത്തുനിന്ന് തിരിക്കും.
ഞായറാഴ്ച വൈകീട്ടുതന്നെ ഹൈകമാണ്ടുമായി നേതാക്കല്‍ ചര്‍ച്ച നടത്തുമെന്നാണ് കരുതുന്നത്. ഹൈകമാണ്ട് ക്ഷണിച്ചതുകൊണ്ടാണ് ഇവര്‍ ദില്ലിയ്ക്ക് പോകുന്നത്. അതുകൊണ്ട് തന്നെ ചര്‍ച്ച നടക്കാന്‍ കാലതാമസമുണ്ടാവില്ല.
ഈ നാല് കക്ഷികളുടെ നേതാക്കള്‍ തങ്ങള്‍ക്ക് അനുകൂലമായ നിലപാട് കൈക്കൊള്ളുമെന്നാണ് ഐ ഗ്രൂപ്പിന്റെ പ്രതീക്ഷ. എന്നാല്‍, പിള്ള-ജേക്കബ് വിഭാഗങ്ങള്‍ക്കെ തിരെ കെ.എം.മാണി ആസൂത്രിത നീക്കങ്ങള്‍ തുടങ്ങിയതിന്റെ പശ്ചാത്തലത്തില്‍ അവര്‍ കൈവിട്ട കളിക്ക് പോകില്ലെന്ന് കരുണാകര വിരുദ്ധര്‍ വിലയിരുത്തുന്നു. ഐ ഗ്രൂപ്പിന്റെ ഉന്നതതല യോഗം തിങ്കളാഴ്ച തലസ്ഥാനത്ത് ചേരുന്നുണ്ട്.
കേരളാ കോണ്‍ഗ്രസ് മാണിയും മുസ്ലിം ലീഗും തങ്ങളുടെ അഭിപ്രായങ്ങള്‍ നേരത്തേ തന്നെ ഹൈകമാണ്ടിനെ അറിയിച്ചിരുന്നു.












Click it and Unblock the Notifications