ഏഴ് ജില്ലകള്‍ വരള്‍ച്ച ബാധിതമായി പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരളത്തിലെ ഏഴ് ജില്ലകളും മറ്റ് ജില്ലകളിലെ ചില പ്രദേശങ്ങളും പൂര്‍ണമായും വരള്‍ച്ചബാധിത പ്രദേശങ്ങളായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വരള്‍ച്ച നേരിടാന്‍ കേന്ദ്രസഹായം ആവശ്യപ്പെട്ടിട്ടുണ്ട്.
പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, കോട്ടയം എന്നിവയാണ് വരള്‍ച്ച ബാധിത ജില്ലകളായി പ്രഖ്യാപിച്ചത്. പത്തനംതിട്ട ജില്ലയിലെ നാല് താലൂക്കുകളും ഇടുക്കി ജില്ലയിലെ രണ്ട് താലൂക്കുകളും തിരുവനന്തപുരം ജില്ലയിലെ 31 വില്ലേജുകളും കൊല്ലം ജില്ലയിലെ 29 വില്ലേജുകളും ആലപ്പഴ ജില്ലയിലെ 15 വില്ലേജുകളും എറണാകുളം ജില്ലയിലെ 38 വില്ലേജുകളും തൃശൂര്‍ ജില്ലയിലെ 16 വില്ലേജുകളും വരള്‍ച്ച ബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു.
വേണ്ടത്ര മഴ ലഭിക്കാത്തതു മൂലമുള്ള കടുത്ത കുടിവെള്ള ക്ഷാമം കണക്കിലെടുത്താണ് ഈ പ്രദേശങ്ങളെ വരള്‍ച്ച ബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചത്. അടിയന്തര ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനസര്‍ക്കാര്‍ 30 കോടി രൂപയോളം അനുവദിച്ചിട്ടുണ്ട്.
അടിയന്തിര ദുരിതാശ്വാസ മാര്‍ഗങ്ങള്‍ക്കായി 30 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്ന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.












Click it and Unblock the Notifications