Get Updates
Get notified of breaking news, exclusive insights, and must-see stories!

വനം ബില്ല് ഗവര്‍ണര്‍ തിരിച്ചയച്ചു

തിരുവനന്തപുരം: നിയമസഭ പാസാക്കിയ വനം ബില്ല് ഗവര്‍ണര്‍ അംഗീകാരം നല്‍കാതെ തിരിച്ചയച്ചു. വനത്തിന് ബില്ലില്‍ നല്‍കിയ നിര്‍വചനത്തില്‍ അവ്യക്തയുണ്ടെന്നും ബില്ലിലെ വ്യവസ്ഥകള്‍ ബന്ധപ്പെട്ട കേന്ദ്ര നിയമത്തിലെ വ്യവസ്ഥകളുമായി ചേരുന്നതല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ ബില്ല് തിരിച്ചയച്ചത്.

ബില്ലിന് രാഷ്ട്രപതിയുടെ അനുമതി വേണമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. കഴിഞ്ഞ ആഗസ്തില്‍ നിയമസഭ പാസാക്കിയ ബില്ലാണ് ഗവര്‍ണര്‍ തിരികെ അയച്ചത്. സെലക്ട് കമ്മിറ്റി വിശദമായ പഠനം നടത്തിയതിന് ശേഷമാണ് ബില്ല് നിയമസഭ പാസാക്കിയത്.

പരിസ്ഥിതി പ്രാധാന്യമുള്ള ഭൂമി ഏറ്റെടുക്കുന്നതിന് വ്യവസ്ഥ ചെയ്യുന്നതാണ് പാരിസ്ഥിതികമായി ദുര്‍ബലമാ യ ഭൂപ്രദേശങ്ങളുടെ നിക്ഷിപ്തമാക്കലും കാര്യകര്‍തൃത്വം നടത്തിപ്പും എന്ന് പേരുള്ള ബില്ല്. ഇടതുസര്‍ക്കാരിന്റെ കാലത്ത് പല തവണ ഓര്‍ഡിനന്‍സായി ഇറക്കിയതിന് ശേഷമാണ് ബില്ല് നിയമസഭയില്‍ അവതരിപ്പിച്ചത്.

2000ല്‍ ആണ് ആദ്യത്തെ ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. പിന്നീട് ഓര്‍ഡിനന്‍സ് പലവട്ടം പുതുക്കി. ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് 25,000 ഏക്കറോളം പരിസ്ഥിതിക്കിണങ്ങുന്ന വനഭൂമി സ്വകാര്യവ്യക്തികളില്‍ നിന്ന് സര്‍ക്കാര്‍ തിരിച്ചുപിടിച്ചിരുന്നു.

പുതിയ ബില്ലിനെതിരെ പ്രതിപക്ഷം ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. വനത്തിന്റെ നിര്‍വചനം സംബന്ധിച്ചായിരുന്നു എതിര്‍പ്പ്. കാപ്പി, ഏലം, നാളികേരം, അടയ്ക്ക തുടങ്ങിയ കൃഷി ചെയ്യുന്ന ഭൂമി വനഭൂമിയായി കണക്കാക്കാനാവില്ലെന്നാണ് ബില്ലില്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+