മലയാളി ഹജ്സംഘം മദീനയിലെത്തി
മക്ക: സംസ്ഥാനഹജ് കമ്മിറ്റിയുടെ ചുമതലയിലുള്ള മലയാളി ഹജ് തീര്‍ത്ഥാടകസംഘം ഡിസംബര്‍ 27 ശനിയാഴ്ച മദീനയിലെത്തി.
പ്രവാചക പള്ളിയ്ക്ക് ചുറ്റുമായി ഒരുക്കിയ വീടുകളില്‍ ഇവര്‍ ഒരാഴ്ച താമസിയ്ക്കും. മദീന തീര്‍ത്ഥാടനത്തിന് എത്തുന്ന ഇന്ത്യന്‍ സംഘത്തിന്റെ ക്ഷേമത്തിനായി മദീനയില്‍ നാല് കാര്യാലയങ്ങളും ആശുപത്രികളും തുറന്നിട്ടുണ്ട്.
ഹിജാബ മസ്ജിദിന് സമീപം സിത്തീന്‍, മസാനിയ, അവാലി, കാതിബിയ എന്നിവിടങ്ങളിലാണ് ഹജ് കാര്യാലയങ്ങള്‍ ഇന്ത്യന്‍ ഹജ് മിഷന്‍ തുറന്നിട്ടുള്ളത്. ഇവയ്ക്കൊപ്പമാണ് ആശുപത്രി. ഇവിടെ മലയാളി ജീവനക്കാരുണ്ട് എന്നത് വലിയ ആശ്വാസമാണ്. ഡോ. അഷ്റഫ് അലിയുടെ നേതൃത്വത്തിലുള്ള സംഘം മലയാളി ഹാജിമാരുടെ ക്യാമ്പുകളില്‍ ഹജ് ക്ലാസ്സുകള്‍ ഒരുക്കിയിട്ടുണ്ട്.












Click it and Unblock the Notifications