മണ്ഡല പൂജ നടന്നു; ശനിയാഴ്ച രാത്രി നടയടയ്ക്കും
ശബരിമല: ആയിരക്കണക്കിന് ഭക്തരുടെ സാന്നിധ്യത്തില്‍ ഡിസംബര്‍ 27 ശനിയാഴ്ച ശബരിമല സന്നിധാനത്ത് മണ്ഡല പൂജ നടന്നു. ശനിയാഴ്ച രാത്രി മണ്ഡലകാലത്തിന് സമാപനം കുറിച്ചുകൊണ്ട് ശബരിമല ക്ഷേത്രനട അടയ്ക്കും.
ഉച്ചയ്ക്ക് 12.30ന് ആണ് അയ്യപ്പവിഗ്രഹത്തില്‍ തങ്കഅങ്കി ചാര്‍ത്തി പൂജ നടന്നത്. കണ്ഠരര് രാജീവരുടെ കാര്‍മികത്വത്തിലായിരുന്നു പൂജ. പരേതനായ ചിത്തിരതിരുന്നാള്‍ മഹാരാജാവ് ശബരിമലക്ഷേത്രത്തിന് നല്‍കിയ തങ്കഅങ്കി 420 പവന്‍ സ്വര്‍ണം കൊണ്ടുണ്ടാക്കിയതാണ്.
മണ്ഡലപൂജ നടക്കുന്നതിനാല്‍ ശനിയാഴ്ച രാവിലെ 10.30 വരെ മാത്രമേ നെയ്യഭിഷേകം നടന്നുള്ളൂ. കഴിഞ്ഞ വര്‍ഷമുണ്ടായതു പോലുള്ള തിരക്ക് ഇത്തവണ മണ്ഡലപൂജ ദിനത്തിലുണ്ടായില്ല.
വെള്ളിയാഴ്ചയാണ് തങ്കഅങ്കി ഘോഷയാത്രയെ ശബരിമല സന്നിധാനത്തെത്തിയത്. തന്ത്രി കണ്ഠരര് രാജീവരരും മേല്‍ശാന്തി ഗോശാല വിഷ്ണു വാസുദേവന്‍ നമ്പൂതിരിയും ചേര്‍ന്ന് തങ്കയങ്കി ഏറ്റുവാങ്ങി.
ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് നട അടയ്ക്കുന്നതോടെ മണ്ഡലകാലം സമാപിക്കും. മകര വിളക്ക് മഹോത്സവത്തിനായി ജനവരി ഒന്നിന് നട വീണ്ടും തുറക്കും.












Click it and Unblock the Notifications