ഗ്രൂപ്പ്വഴക്ക് അതിരുവിട്ടു: ഉമ്മന്‍ചാണ്ടി
തൃശൂര്‍: വരള്‍ച്ചയാണ് കേരളം ഇപ്പോള്‍ നേരിടുന്ന പ്രശ്നമെന്നും അത്തരം പ്രശ്നങ്ങള്‍ മാറ്റിവച്ച് കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് മാധ്യമങ്ങളാണെന്നും യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഡിസംബര്‍ 27 ശനിയാഴ്ച വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.
കോണ്‍ഗ്രസിലെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ യുഡിഎഫിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും. ജനാധിപത്യ പാര്‍ട്ടികളില്‍ ഗ്രൂപ്പ് വഴക്കുകള്‍ സാധാരണമാണ്. എന്നാല്‍ രാജ്യസഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസില്‍ നടക്കുന്നത് പരിധി വിട്ടുള്ള ഗ്രൂപ്പ് പ്രവര്‍ത്തനമാണ്. ഈ പ്രശ്നങ്ങള്‍ കാലം കൊണ്ട് പരിഹരിക്കപ്പെടുമെന്ന് കരുതുന്നില്ല.
ജനാധിപത്യപരമായ രീതിയില്‍ നേതൃമാറ്റം നടത്തുന്നതിനോട് എതിര്‍പ്പില്ല. എന്നാല്‍ നിയമസഭാകക്ഷിയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുള്ള എ. കെ. ആന്റണിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കണമെന്ന് ആവശ്യപ്പെടുന്നതിനോട് യോജിക്കാനാവില്ല. കോണ്‍ഗ്രസിലെ പ്രശ്നങ്ങളില്‍ പ്രവര്‍ത്തകര്‍ നിരാശരാണ്.
കരുണാകരന്റെ കൂടെ എംഎല്‍എമാര്‍ നില്‍ക്കുന്നത് വ്യക്തിപരമായ കടപ്പാട് മൂലമാണ്. കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച പുതിയ സംഭവവികാസങ്ങളില്‍ ഏറ്റവും നിരാശ സിപിഎമ്മിനാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications