കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനിലെ ഭൂകമ്പം: മരണം 20000

  • By Staff
Google Oneindia Malayalam News

ടെഹ്റാന്‍: തെക്ക് കിഴക്കന്‍ ഇറാനിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം ഇരുപതിനായിരത്തിനടുത്ത് ആയി. ആയിരങ്ങള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

തെക്ക് കിഴക്കന്‍ ഇറാനിലെ പ്രാചീന നഗരമായ ബാമില്‍ പുലര്‍ച്ചെ പ്രാദേശിക സമയം 5.28ന് ( ഇന്ത്യന്‍ സമയം 7.28) ആണ് ഭൂകമ്പം നടന്നത്. റിക്ടര്‍ സ്കെയിലില്‍ 6.3 ആണ് രേഖപ്പെടുത്തിയത്.

ബാം നഗരത്തിലെ 70 ശതമാനം കെട്ടിടങ്ങളും തകര്‍ന്നടിഞ്ഞു. ആയിരങ്ങളാണ് കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്നത്.

ബ്രിട്ടന്‍, ഇറ്റലി, സ്വിറ്റ്സര്‍ലാന്റ്, ഫ്രാന്‍സ്, റഷ്യ തുടങ്ങി ഒട്ടേറെ രാജ്യങ്ങള്‍ സഹായ വാഗ്ദാനവുമായി മുന്നോട്ടുവന്നിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍ ഒരു ഒരു ലക്ഷം ഡോളര്‍ സഹായം നല്‍കാമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ആയിരങ്ങള്‍ കൊല്ലപ്പെട്ട ഭൂകമ്പങ്ങളുടെ ചരിത്രമുള്ള നാടാണ് ഇറാന്‍. 1990ല്‍ ഉണ്ടായ ഭൂകമ്പത്തില്‍ അയ്യായിരത്തോളം പേരും 1978ല്‍ ഉണ്ടായ ഭൂകമ്പത്തില്‍ 25,000 ഓളം പേരും ഇറാനില്‍ മരിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X