കുട്ടികളോടൊപ്പം ഉറങ്ങുന്നതില്‍ തെറ്റില്ല: ജാക്സണ്‍
വാഷിംഗ്ടണ്‍: കുട്ടികളോടൊപ്പം കിടക്ക പങ്കിടുന്നതില്‍ തെറ്റില്ലെന്ന് പോപ് ഗായകന്‍ മൈക്കല്‍ ജാക്സണ്‍. സിബിഎസ് ടെലിവിഷന് അനുവദിച്ച അഭിമുഖത്തിലാണ് മൈക്കല്‍ ജാക്സണ്‍ ഇങ്ങനെ പറഞ്ഞത്.
ഒരു കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ അറസ്റ് ചെയ്യപ്പെട്ടതിന് ശേഷം ജാക്സണ്‍ നല്‍കുന്ന ആദ്യത്തെ അഭിമുഖമാണിത്. കുട്ടികളോടൊപ്പം കിടക്ക പങ്കിടുന്നതില്‍ തെറ്റില്ല. എന്നാല്‍ നിങ്ങളൊരു കൊലപാതകിയാവാന്‍ പോവുകയാണെങ്കില്‍ കുട്ടികളോടൊപ്പം കിടക്ക പങ്കിടുന്നത് നല്ലതല്ല.- ജാക്സണ്‍ പറഞ്ഞു.
താന്‍ കുട്ടികളെ പീഡിപ്പിച്ചെന്ന ആരോപണം ജാക്സണ്‍ ആവര്‍ത്തിച്ച് നിഷേധിച്ചു. ഒരു കുട്ടിയെ പീഡിപ്പിക്കുന്നതിന് മുമ്പ് താന്‍ തന്റെ കൈപ്പത്തികള്‍ വെട്ടിക്കളയുമെന്നാണ് ജാക്സണ്‍ തനിയ്ക്കെതിരായ കുറ്റാരോപണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞത്.
നെവെര്‍ലാന്റിന്റെ കൃഷിക്കളത്തില്‍ പൊലീസ് നടത്തിയ തിരച്ചില്‍ തന്റെ സ്വകാര്യതയിലുള്ള കടന്നുകയറ്റമാണ്. പൊലീസ് വിലങ്ങിട്ടതു മൂലം കൈയ്ക്ക് പരിക്ക് പറ്റിയതായി ജാക്സണ്‍ പറഞ്ഞു.
ലോസ് ആഞ്ചലസിലെ ഒരു ഹോട്ടല്‍ മുറിയില്‍ വച്ചാണ് അഭിമുഖം റെക്കോഡ് ചെയ്തത്. അഭിമുഖത്തിന്റെ ചില ഭാഗങ്ങള്‍ സിബിഎസ് പുറത്തുവിട്ടിരുന്നു.


Click it and Unblock the Notifications