ഇന്ത്യയില്‍ 10 കോടി മൊബൈല്‍ വരിക്കാര്‍
അഹമ്മദാബാദ്: ഇന്ത്യയിലെ മൊബൈല്‍ വരിക്കാരുടെ എണ്ണം 2005ല്‍ 10 കോടിയായി ഉയരും. ടെലികോം റഗുലേറ്ററി അതോറിറ്റി(ട്രായ്) തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇതിനായി മൊബൈല്‍, പരിമിത മൊബൈല്‍ എന്നീ കണക്ഷനുകള്‍ സുഗമമാക്കാന്‍ വേണ്ട അടിസ്ഥാനസൗകര്യങ്ങള്‍ ട്രായ് ഒരുക്കുകയാണ്. ഇതിനായി ഏകദേശം 56,400 കോടി രൂപയെങ്കിലും മുതല്‍മുടക്കേണ്ടിവരും.
1995നും 2003നും ഇടയില്‍ മൊബൈല്‍ വരിക്കാരുടെ എണ്ണം 1.3 കോടിയായി ഉയര്‍ന്നു. കഴിഞ്ഞ എട്ട് മാസത്തിനുള്ളില്‍ മൊബൈല്‍ വരിക്കാരുടെ എണ്ണം 2.7 കോടിയായി. - ട്രായ് ചെയര്‍മാന്‍ പ്രദീപ് ബൈജാല്‍ പറഞ്ഞു.












Click it and Unblock the Notifications