ദലേര്‍ മെഹ്ന്തിയുടെ റിമാന്റ് 30 വരെ നീട്ടി
പാട്യാല: ആളുകളെ അനധികൃതമായി വിദേശത്തേക്ക് കടത്തിയെന്ന കേസില്‍ നിയമ നടപടി നേരിടുന്ന പോപ് ഗായകന്‍ ദലേര്‍ മെഹ്ന്തിയുടെ പൊലീസ് റിമാന്റ് കോടതി ഡിസംബര്‍ 30 വരെ നീട്ടി.
റിമാന്റ് നീട്ടണമെന്ന പാട്യാല പൊലീസിന്റെ അപേക്ഷ കോടതി സ്വീകരിച്ചു. തുടര്‍ അന്വേഷണങ്ങള്‍ക്കായി ദലേര്‍ മെഹ്ന്തിയെ മുംബൈയിലേക്ക് കൊണ്ടുപോവേണ്ടതുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു.
ദലേറിന്റെ വിദേശ പര്യടനവും അദ്ദേഹത്തിന്റെ സംഘത്തിലെ അംഗങ്ങളെയും സംബന്ധിച്ച ഏതാനും രേഖകള്‍ അദ്ദേഹത്തിന്റെ മുംബൈ ഓഫീസില്‍ നിന്ന് കണ്ടെടുക്കേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞയാഴ്ചയാണ് ദലേര്‍ ദില്ലിയില്‍ അറസ്റിലായത്. മോശപ്പെട്ട കാലാവസ്ഥ കാരണം ദലേറിനെ മുംബൈയിലേക്ക് കൊണ്ടുപോവാന്‍ കഴിഞ്ഞിരുന്നില്ല. ദില്ലിയിലെ ദലേറിന്റെ വീടും ഓഫീസും പരിശോധിച്ച് കണ്ടെത്തിയ രേഖകള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.


Click it and Unblock the Notifications