സര്‍ക്കാര്‍ ഗ്രാന്റ് ഐഐഎം നിഷേധിച്ചു
അഹമ്മദാബാദ്: ഐഐഎമ്മിന്റെ(അഹമ്മദാബാദ്) അസാധാരണ ബോര്‍ഡ് യോഗം കേന്ദ്രസര്‍ക്കാരിന്റെ ഗ്രാന്റ് വേണ്ടെന്ന് വച്ചു. 10 കോടി രൂപയുടെ ഗ്രാന്റാണ് ഐഐഎം(അഹമ്മദാബാദ്) നിരസിച്ചത്.
ഇന്‍ഫോസിസ് ചെയര്മാന് നാരായണമൂര്‍ത്തി അധ്യക്ഷനായ യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഇത് കേന്ദ്രസര്‍ക്കാരിന്, പ്രത്യേകിച്ച് മനുഷ്യവിഭവശേഷി മന്ത്രാലയത്തിന് കനത്ത അടിയായിരിക്കുകയാണ്.
ഐഐഎമ്മിന് സൗജന്യമായി ധനസഹായം നല്‍കുന്നതിനെ ഈയിടെ മനുഷ്യവിഭവശേഷി മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി മുരളീമനോഹര്‍ ജോഷി വിമര്‍ശിച്ചിരുന്നു. ഒരു വിദ്യാര്‍ത്ഥിയില്‍ നിന്ന് 1.5 ലക്ഷം രൂപ വര്‍ഷം തോറും തലവരിപ്പണമായി ഈടാക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ സൗജന്യധനസഹായം എന്തിനാണെന്ന് മുരളീ മനോഹര്‍ ജോഷി ഈയിടെ ചോദിച്ചിരുന്നു. ഇതാണ് കേന്ദ്രസര്‍ക്കാരിന്റെ സൗജന്യധനസഹായമായ 10 കോടി രൂപ നിരസിക്കാന്‍ ഐഐഎമ്മിനെ(അഹമ്മദാബാദ്) പ്രേരിപ്പിച്ചതെന്ന് കരുതുന്നു.
ഈ ഗ്രാന്റ് കേന്ദ്രസര്‍ക്കാരിന് മറ്റേതെങ്കിലും നല്ല കാര്യത്തിന് ഉപയോഗിക്കാമെന്ന് ഐഐഎമ്മിന്റെ(അഹമ്മദാബാദ്) ഡീന്‍ ആയ ഇന്ദിര പരീഖ് യോഗത്തിന് ശേഷം പറഞ്ഞു. നാരായണമൂര്‍ത്തിയ്ക്ക് പുറമെ ഐസിഐസിഐ ചെയര്മാന് കെ.വി. കാമത്ത്, ഹിന്ദുസ്ഥാന്‍ ലിവര്‍ ലിമിറ്റഡ് എംഡി എം.എസ്. ബംഗ, അരവിന്ദ് മില്‍സ് എംഡി അരവിന്ദ്ലാല്ഭായി, ബക്കേരി കണ്‍സ്ട്രക്ഷന്‍സിന്റെ അനില്‍ ബക്കേരി, എല്‍ ആന്റ് ടി ചെയര്മാന് എംഡി എ.എം. നായിക് എന്നിവര്‍ പങ്കെടുത്തു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications