കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ ഗ്രാന്റ് ഐഐഎം നിഷേധിച്ചു

  • By Super
Google Oneindia Malayalam News

അഹമ്മദാബാദ്: ഐഐഎമ്മിന്റെ(അഹമ്മദാബാദ്) അസാധാരണ ബോര്‍ഡ് യോഗം കേന്ദ്രസര്‍ക്കാരിന്റെ ഗ്രാന്റ് വേണ്ടെന്ന് വച്ചു. 10 കോടി രൂപയുടെ ഗ്രാന്റാണ് ഐഐഎം(അഹമ്മദാബാദ്) നിരസിച്ചത്.

ഇന്‍ഫോസിസ് ചെയര്‍മാന്‍ നാരായണമൂര്‍ത്തി അധ്യക്ഷനായ യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഇത് കേന്ദ്രസര്‍ക്കാരിന്, പ്രത്യേകിച്ച് മനുഷ്യവിഭവശേഷി മന്ത്രാലയത്തിന് കനത്ത അടിയായിരിക്കുകയാണ്.

ഐഐഎമ്മിന് സൗജന്യമായി ധനസഹായം നല്കുന്നതിനെ ഈയിടെ മനുഷ്യവിഭവശേഷി മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി മുരളീമനോഹര്‍ ജോഷി വിമര്‍ശിച്ചിരുന്നു. ഒരു വിദ്യാര്‍ത്ഥിയില്‍ നിന്ന് 1.5 ലക്ഷം രൂപ വര്‍ഷം തോറും തലവരിപ്പണമായി ഈടാക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ സൗജന്യധനസഹായം എന്തിനാണെന്ന് മുരളീ മനോഹര്‍ ജോഷി ഈയിടെ ചോദിച്ചിരുന്നു. ഇതാണ് കേന്ദ്രസര്‍ക്കാരിന്റെ സൗജന്യധനസഹായമായ 10 കോടി രൂപ നിരസിക്കാന്‍ ഐഐഎമ്മിനെ(അഹമ്മദാബാദ്) പ്രേരിപ്പിച്ചതെന്ന് കരുതുന്നു.

ഈ ഗ്രാന്റ് കേന്ദ്രസര്‍ക്കാരിന് മറ്റേതെങ്കിലും നല്ല കാര്യത്തിന് ഉപയോഗിക്കാമെന്ന് ഐഐഎമ്മിന്റെ(അഹമ്മദാബാദ്) ഡീന്‍ ആയ ഇന്ദിര പരീഖ് യോഗത്തിന് ശേഷം പറഞ്ഞു. നാരായണമൂര്‍ത്തിയ്ക്ക് പുറമെ ഐസിഐസിഐ ചെയര്‍മാന്‍ കെ.വി. കാമത്ത്, ഹിന്ദുസ്ഥാന്‍ ലിവര്‍ ലിമിറ്റഡ് എംഡി എം.എസ്. ബംഗ, അരവിന്ദ് മില്‍സ് എംഡി അരവിന്ദ്ലാല്‍ഭായി, ബക്കേരി കണ്‍സ്ട്രക്ഷന്‍സിന്റെ അനില്‍ ബക്കേരി, എല്‍ ആന്റ് ടി ചെയര്‍മാന്‍ എംഡി എ.എം. നായിക് എന്നിവര്‍ പങ്കെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X