മതേതര സഖ്യത്തിന് തയ്യാറെന്ന് സോണിയ
മുംബൈ: മതേതര പാര്‍ട്ടികളുമായി സഖ്യത്തിന് കോണ്‍ഗ്രസ് തയ്യാറാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി പറഞ്ഞു. മുംബൈയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു സോണിയ.
തത്വാധിഷ്ഠിതവും ദേശീയതാത്പര്യത്തിന് ഊന്നല്‍ കൊടുക്കുന്നതുമായ സഖ്യത്തിനാണ് കോണ്‍ഗ്രസ് പ്രാധാന്യം നല്‍കുന്നതെന്ന് സോണിയ വ്യക്തമാക്കി.
എല്ലാ മേഖലകളിലും പരാജയപ്പെട്ട എന്‍ഡിഎ സര്‍ക്കാരിനെ പുറത്താക്കാന്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണ്. 50 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തെയും ബിജെപിയുടെ അഞ്ച് വര്‍ഷത്തെ ഭരണത്തെയും താരതമ്യപ്പെടുത്താനാവില്ല.
യുവാക്കള്‍ക്ക് പ്രധാന സ്ഥാനമുള്ള ഇന്ത്യ പടുത്തുയര്‍ത്തുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് സോണിയ വ്യക്തമാക്കി.












Click it and Unblock the Notifications